ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണു; 10 മരണം

Wait 5 sec.

നസാവു|കരീബിയന്‍ രാജ്യമായ ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ 10 പേര്‍ മരിച്ചു. ബഹാമസ് തലസ്ഥാനമായ നസാവുവിന് അടുത്തുള്ള നോര്‍ത്ത് ആന്‍ഡ്രോസ് എന്ന ദ്വീപിന് സമീപം ഇന്നലെയാണ് അപകടമുണ്ടായത്. നസാവുവിലെ ലിന്‍ഡന്‍ പിന്‍ഡ്‌ലിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സാന്‍ ആന്‍ഡ്രോസിലേക്ക് പുറപ്പെട്ട സെസ്ന 402 വിഭാഗത്തില്‍പ്പെട്ട ചെറുവിമാനമാണ് തകര്‍ന്നുവീണത്.അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.വെള്ളിയാഴ്ച ഫ്ളമിംഗോ എയറിന്റെ മറ്റൊരു വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടിരുന്നു. മായാഗ്വാനയിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ പൈലറ്റ് തകരാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നസാവുവിലേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു. വിമാനം സുരക്ഷിതമായി ഇറക്കി യാത്രക്കാരെ പുറത്തെത്തിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.അപകടത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഫ്ളമിംഗോ എയറിന്റെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.  ഫ്ളമിംഗോ എയറിന്റെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി റദ്ദാക്കിയത് മുന്‍കരുതല്‍ നടപടി മാത്രമാണെന്ന് ഊര്‍ജ-വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ബഹാമസിന്റെ 53ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ദുരന്തം.Content Highlights:A Cessna 402 light aircraft crashed near North Andros island in the Bahamas killing ten people onboard. The flight was heading to San Andros from Lynden Pindling International Airport. Following the accident and another recent technical glitch incident Flamingo Air services have been suspended.