വിഴിഞ്ഞം ഓഹരിക്കൈമാറ്റം; സി പി എമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് എം വി ഗോവിന്ദന്‍

Wait 5 sec.

തിരുവനന്തപുരം | വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സി പി എമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദമാക്കി. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി പറയുന്നു. സംസ്ഥാന അനുമതി വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് അറിയേണ്ടത്.ആരുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് തങ്ങളും വിമര്‍ശനം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയുണ്ടാക്കിയ ഡീലിലാണ് വിമര്‍ശനമുന്നയിക്കുന്നത്. അദാനി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാതെ നേരിട്ട് കേന്ദ്രത്തിലേക്ക് പോയതിനെക്കുറിച്ച് മറുപടി പറയാന്‍ വി ഡി സതീശന് മാത്രമല്ല രാഹുല്‍ ഗാന്ധിയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ മംഗലാപുരം ചാര്‍ട്ടേഡ് ഫ്ളൈറ്റ് യാത്രയും അദാനിയുടെ പ്രധാനപ്പെട്ട ആള്‍ക്കാരെ കണ്ടതും ചര്‍ച്ചയായെങ്കിലും ഈ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മുഖ്യമന്ത്രി വി ഡി സതീശന്‍ മറുപടി പറഞ്ഞിട്ടില്ല. അദാനിക്ക് പിന്തുണ നല്‍കുന്നത് സി പി എം ആണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ ഈ കരാറുണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:CPM State Secretary MV Govindan clarified that there is no internal rift in the party over the Vizhinjam port share transfer issue. He questioned how the Adani Group approached SEBI without securing prior approval from the state government for selling over 25 percent stake. Govindan demanded answers from Chief Minister VD Satheesan and Rahul Gandhi on the matter.