സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത പദവിയിൽ ഇരുത്തുന്നു;മുഖ്യമന്ത്രിക്കെതിരെ അതൃപ്തി പരസ്യമാക്കി സമസ്ത

Wait 5 sec.

സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനത്തിൽ വിമർശനവുമായി സമസ്ത. സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത പദവിയിൽ ഇരുത്തുന്നു എന്ന വിമർശനവുമായാണ് സമസ്ത രം​ഗത്ത് വന്നിരിക്കുന്നത്.യുഡിഎഫ് ഇക്കാര്യം ഗൗരവത്തിൽ എടുക്കും എന്ന് പ്രതീക്ഷിക്കുന്നതായി SYS സംസ്ഥാന സെക്രട്ടറി അബ്‌ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞു. നേരത്തെ വർഗീയതക്കെതിരെ സന്ധി ചെയ്യില്ല എന്ന ഉറച്ച നിലപാട് എടുത്ത ആളാണ്‌ ഇപ്പോഴുള്ള മുഖ്യമന്ത്രി വിഡി സതീശൻ. അതിൽ നിന്നും വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ആണ് ചർച്ച ചെയ്യേണ്ടതെന്നും സമസ്ത നിലപാട് അറിയിച്ചു.also read; ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തിന് കാരണം നുഴഞ്ഞുകയറ്റമാണെന്ന അമിത് ഷായുടെ പ്രസ്താവന സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കാനുദ്ദേശിച്ചുള്ളത്’: പിണറായി വിജയൻഇക്കാര്യം ലീഗ് യുഡിഎഫിൽ ഉന്നയിക്കും എന്നാണ് പ്രതീക്ഷിക്കുന്നതായി അബ്‌ദുൾ സമദ് പൂക്കോട്ടൂരിന്റെ വാക്കുകൾ. ഭരണത്തിലേറിയതിന് പിന്നാലെ സർവ്വകലാശാലകളിൽ ഉൾപ്പെടെ കാവിവത്കരണവുമായി യുഡിഎഫ് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. സംഘപരിവാർ ചായ്വുള്ളവരെ വൈസ് ചാൻസിലറാക്കുന്നതിനെതിരെ വിമർശനവുമായി സമസ്ത രം​ഗത്ത് വന്നിരുന്നു.The post സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത പദവിയിൽ ഇരുത്തുന്നു; മുഖ്യമന്ത്രിക്കെതിരെ അതൃപ്തി പരസ്യമാക്കി സമസ്ത appeared first on Kairali News | Kairali News Live.