🔹1418. ഐ നോബഡി Language : മലയാളം ഴോണർ : ActionRATING : 1.5/5ഒരു തോക്കുമായി ബാങ്കിലേക്ക് കയറുന്ന കഥാനായകൻ രാജീവൻ...അതേ സമയം, ആ ബാങ്ക് കൊള്ളയടിക്കാൻ എത്തുന്ന മാസ്ക് ധരിച്ച മൂവർ സംഘം.കൊള്ള കഴിഞ്ഞ് രക്ഷപ്പെടുമ്പോൾ, അവർ രാജീവനെയും കൂടെ കൊണ്ടുപോകുന്നു. എന്നാൽ കുറച്ച് ദൂരം പോയ ശേഷം വഴിയിൽ ഇറക്കിവിടുന്നു.തുടർന്ന് ഒരു ഭീകര അപകടം... കൊള്ള നടത്തിയ മൂന്നുപേരും മരണപ്പെടുന്നു.പക്ഷേ...കൊള്ളയടിച്ച കോടികൾ എവിടെ?ആ പണം രാജീവന്റെ കൈയിലാണോ?അതോ ഇതിന് പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോ?ഒരു നിമിഷം കൊണ്ട് ഒരു സമൂഹം മുഴുവൻ രാജീവനെതിരെ തിരിയുന്നു... കേൾക്കുമ്പോൾ നല്ല ഇൻട്രസ്റ്റിംഗ് തോന്നുന്നുണ്ടോ? എന്നാൽ ഇങ്ങനെയൊരു തുടക്കം നൽകി പിന്നീട് പിടിവിട്ട പട്ടം പോലെ എന്തെല്ലാമോ കാണിച് ഒടുക്കം വന്ന് പതിക്കുന്ന കാഴ്ചയാണ് പൃഥ്വിരാജ് ചിത്രം iNobody നൽകുന്നത്ടെക്നിക്കലി റിച്ചായ, എന്നാൽ അതുലുപരി ഒന്നുമില്ലാതെ പോയ പാതി വെന്തൊരു പരിപാടി... ഒറ്റവാക്കിൽ ഈ സിനിമയെ അങ്ങനെ വിലയിരുത്താം. വേഗത കുറഞ്ഞ എന്നാൽ മുഷിപ്പിക്കാത്ത ആദ്യപകുതിക്ക് അതിലും മികച്ച ഒരു രണ്ടാം പകുതി ഉണ്ടെങ്കിൽ മാത്രം വർക്ക് ആവുന്ന ഈ കഥയുടെ മെയിൻ വില്ലൻ തന്നെ രണ്ടാം പാതിയും ക്ലൈമാക്സുമാണ്. പൃഥ്വിരാജ് നിർമ്മിച് നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് കെട്ടിയൊളാണെന്റെ മാലാഖ, റോഷാക്ക് എന്നീ സിനിമകളിലൂടെ വരവറിയിച്ച നിസാം ബഷീറാണ്. പൃഥ്വിരാജ്, പാർവതി തിരുവോത്ത് എന്നിവരുടെ പെർഫോമൻസും, എഴുത്തൊഴികെ ബാക്കിയെല്ലാം ഗംഭീരമായ അണിയറയിലെ മികവും മേന്മയുടെ കോളം നിറക്കുമ്പോൾ, സിനിമയുടെ ക്ലൈമാക്സിലെ പൊളിറ്റിക്സിനെ കുറിച്ച് സ്പോയിലർ ഇല്ലാതെ തന്നെ ഒന്ന് പറയാം, രാഹുൽ മാംകൂട്ടത്തിൽ കേസ്, മൂന്നിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കി മാനസികമായി അവരെ ഉപദ്രവിച്ച് ശേഷം അബോഷൻ ചെയ്യിപ്പിച്ച ഒരു കേസാണ്.... അത് അന്നത്തെ മുഖ്യമന്ത്രി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങൾ മറക്കാനും അവർക്ക് പിടിച്ചുനിൽക്കാനും വേണ്ടി കെട്ടിച്ചമച്ചുണ്ടാക്കിയതല്ല....ഐ നോബഡിയിലെ പൊളിറ്റിക്സ് എല്ലാം തന്നെ വിമർശിക്കേണ്ടതും തള്ളിക്കളയേണ്ടതുമാണ് എന്നതുകൂടി പറഞ്ഞുവച്ചുകൊണ്ട് ഈ അഭിപ്രായം ഇവിടെ നിർത്തുന്നു. എന്റെ റേറ്റിംഗ് : അഞ്ചിൽ ഒന്നര👎⚠️വയലൻസൊ മറ്റ് അഡൾട്ട് കണ്ടെന്റുകളോ ഇല്ല, കുട്ടികളെ വെച്ചും ഈ സിനിമ കണ്ട് തീർക്കാം.ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക..-YaduEZr NEXT - ബാലൻ