ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കയാണ്. വിദേശ പഠനം സ്വപ്നം കാണുന്ന പലരുടേയും മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ് ഐഎൽടിഎസ് ഉൾപ്പെടെയുള്ള യോഗ്യതാ പരീക്ഷ. ഐഎൽടിഎസ് ഇല്ലാതെ യൂറോപ്പിൽ പഠിക്കാൻ ഒരു അവസരം കിട്ടിയാലോ ?ഹംഗറിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ഉയർന്ന സ്കോളർഷിപ്പോടെ പഠിക്കാൻ അന്താരാഷ്ട്ര വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഹംഗേറിയൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഹംഗറി ഗവൺമെന്റ് സ്കോളർഷിപ്പ്. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കാൻ സാധിക്കും.ഉയർന്ന നിലവാരമുള്ള യൂറോപ്യൻ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരമായി വ്യാഖ്യാനിക്കപ്പെടുന്ന ‘സ്റ്റിപെൻഡിയം ഹംഗറിക്കം’ സ്കോളർഷിപ്പ് വഴി 2027-ലെ അധ്യയന വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഹംഗറി സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി നൽകുന്ന പൂർണ്ണമായും ഫണ്ട് ചെയ്യുന്ന സ്കോളർഷിപ്പ് പ്രോഗ്രാമാണിത്. വിവിധ മേഖലയിലെ പഠനത്തിന്, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക്, ഇതിലൂടെ അവസരം ലഭിക്കും.also read; ബിരുദമുണ്ടോ? പ്രമുഖ ബാങ്കിൽ ജോലി നേടാം, 750 ഒഴിവുകൾപഠനചെലവുകൾ പൂർണമായി ഒഴിവാക്കി ചെലവുകൾക്കായി, നിശ്ചിത തുക പ്രതിമാസ സ്റ്റൈപെൻഡായി ലഭിക്കും. ഇതുകൂടാതെ സൗജന്യ താമസ സൗകര്യമോ അല്ലെങ്കിൽ താമസത്തിനുള്ള അലവൻസോ, വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിൻ്റെ ഭാഗമായി ലഭിക്കും. വിദ്യാർത്ഥികൾക്കായി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്.ഐഇഎൽടിഎസ് നിർബന്ധമില്ല എന്നതാണ് ഈ സ്കോളർഷിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം തെളിയിക്കാൻ ഐഇഎൽടിഎസിന് പകരം, മുൻപ് പഠിച്ച സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ‘ഇംഗ്ലീഷ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്’ (ഇംഗ്ലീഷ് മാധ്യമത്തിലാണ് പഠിച്ചത് എന്ന് തെളിയിക്കുന്ന രേഖ) സമർപ്പിച്ചാൽ മതിയാകും. ഹംഗറിയിലെ തന്നെ ചില സർവ്വകലാശാലകൾ ഓൺലൈൻ അഭിമുഖങ്ങൾ വഴി , ഭാഷാ പരിജ്ഞാനം പരിശോധിക്കാറുണ്ട്.The post ഐഎൽടിഎസ് ഇല്ലാതെ യൂറോപ്പിൽ പഠിക്കണോ ? ഹംഗറിക്കം സ്കോളർഷിപ്പിനായി അപേക്ഷിക്കൂ appeared first on Kairali News | Kairali News Live.