സിമാറ്റിലും വഴിവിട്ട നിയമനം; യോഗ്യതകൾ മറികടന്ന് നിയമനനീക്കവുമായി സർക്കാർ

Wait 5 sec.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സിമാറ്റിൽ (SIEMAT-Kerala – State Institute of Educational Management and Training) വഴിവിട്ട നിയമനത്തിന് നീക്കം. യോഗ്യതകൾ മറികടന്നാണ് സി മാറ്റിൽ സർക്കാർ നിയമനം നടത്താൻ ഒരുങ്ങുന്നത്. ഡോക്ടറേറ്റും അഡ്മിനിസ്ട്രേറ്റീവ് പരിചയവും മറികടന്ന് നിയമനം നടത്താനാണ് നീക്കം. അധ്യാപക യോഗ്യത മാത്രമുള്ള ആളെ നിയമിക്കാനാണ് നീങ്ങുന്നത്.കേരളത്തിലെ സ്കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്കും നേതൃത്വപരമായ പരിശീലനം നൽകുന്നത് സിമാറ്റ് ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഈ സ്വയംഭരണ സ്ഥാപനം പ്രവർത്തിക്കുന്നത്. സ്കൂൾ അഡ്മിനിസ്ട്രേഷൻ കൂടുതൽ ഫലപ്രദമാക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികളും സിമാറ്റ് സംഘടിപ്പിക്കുന്നു.ALSO READ: വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും വഴിവിട്ട നിയമനം; എസ്ഐഇടി ഡയറക്ടർ തസ്തികയിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിച്ച് സർക്കാർഅതേസമയം വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്ഐഇടി ഡയറക്ടർ തസ്തികയിലേക്കും വഴിവിട്ട നിയമനം നടത്തുകയാണ് സർക്കാർ. ലാബ് അസിസ്റ്റന്റിനെയാണ് ഡയറക്ടർ തസ്തികയിലേക്ക് സർക്കാർ നിയമിച്ചത്. വെച്ചുച്ചിറ പോളിടെക്നിക്കിലെ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഉള്ള സിബി മുഹമ്മദിനാണ് നിയമനം ലഭിച്ചത്. ഡിജിറ്റൽ മീഡിയ രംഗത്ത് പരിജ്ഞാനം ഉള്ള അധ്യാപകർ വഹിച്ച പദവിയിലേക്കാണ് ലാബ് അസിസ്റ്റന്റിനെ നിയമിച്ചത്.The post സിമാറ്റിലും വഴിവിട്ട നിയമനം; യോഗ്യതകൾ മറികടന്ന് നിയമനനീക്കവുമായി സർക്കാർ appeared first on Kairali News | Kairali News Live.