തൃശൂരിൽ യുവതി കുളത്തിൽ മരിച്ച നിലയിൽ

Wait 5 sec.

തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പള്ളി പറമ്പിൽ വീട്ടിൽ രാജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസായിരുന്നു.ഇന്നലെ ഏഴരയോടെയാണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പൂയം കുളത്തിൽ ആതിരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാത്രി 11 മണിയോടെയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.ALSO READ: വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും വഴിവിട്ട നിയമനം; എസ്ഐഇടി ഡയറക്ടർ തസ്തികയിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിച്ച് സർക്കാർയുവതിയുടെ ഫോണും സ്കൂട്ടറും കുളത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിൽ മൃതദേഹം കണ്ടെത്തി. കുന്നംകുളം അ​ഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആതിര. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.A 33-year-old woman was found dead in a pond at Perumpilavu in Thrissur after being reported missing. Police have initiated an investigation into the incidentThe post തൃശൂരിൽ യുവതി കുളത്തിൽ മരിച്ച നിലയിൽ appeared first on Kairali News | Kairali News Live.