മലയാളത്തിൽ ഇറങ്ങിയതിൽ വെച്ച് എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നാണ് കിരീടം. സേതുമാധവൻ്റെ ജീവിതം കണ്ട് കണ്ണിൽ ഈറനണിയാത്ത മലയാളികൾ ചുരുക്കമാണ്. ഓരോ നിമിഷവും മലയാളിയുടെ മനസിൽ ഒരു തീരാനോവായി കിരീടവും സേതുമാധവനും മാറി. ഇപ്പോൾ 37 വർഷങ്ങൾക്ക് ശേഷം കിരീടം വീണ്ടും തീയേറ്ററുകളിൽ എത്തി. മലയാളികൾ വീണ്ടും ഇരു കൈയും നീട്ടി സിനിമയെ ഏറ്റെടുത്തു.കിരീടം ഇന്ത്യയിലെ മറ്റെല്ലാ പ്രധാന ഭാഷകളിലും റീ മേക്ക് ചെയ്യപ്പെട്ട സിനിമ കൂടിയാണ്. അതൊന്നും മലയാളത്തിന് മേലെ നിൽക്കുന്നതായിരുന്നില്ല. ഇതിനെപ്പറ്റി സംവിധായകനായ സിബി മലയിൽ തന്നെ പറയുന്ന ഒരു അഭിമുഖത്തിൻ്റെ ഭാഗം ഇപ്പോൾ വീണ്ടും സമൂഹമാധ്യത്തിൽ വൈറലാകുകയാണ്. സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു അത്. തെലുങ്കിലെ അവകാശം വാങ്ങിയത് രാജശേഖർ എന്ന നടനാണ്. തെലുങ്കിലെ ടോപ് സംവിധായകനായ കോദണ്ഡരാമ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്.Also read: ‘സ്പൈഡർമാൻ’ മുംബൈയിൽ! ഒഡീസി ഇവന്റിനായി ടോം ഹോളണ്ട് എത്തിഅന്നൊക്കെ സിനിമയുടെ സീനുകൾ അതേപടി ചിത്രീകരിക്കുകയായിരുന്നു പതിവെന്ന് അദ്ദേഹം പറയുന്നു. ഒരു ദിവസം തന്നെ തെലുങ്ക് റീമേക്ക് ചെയ്യുന്ന സംവിധായകൻ വളിച്ചിട്ട് തെരുവിലെ സംഘട്ടന രംഗം എങ്ങനേയും ശരിയാകുന്നില്ലെന്നും സാർ വന്ന് സഹായിക്കണമെന്നും പറഞ്ഞു. എന്നാൽ സിബി മലയിൽ അന്ന് അവരോട് മറുപടി പറഞ്ഞത് അത് മോഹൻലാൽ ചെയ്തത് കൊണ്ടാണെന്നും അല്ലാത്ത പക്ഷം തനിക്ക് അങ്ങനെയൊരു സീനെടുക്കാൻ പറ്റില്ലായിരുന്നുവെന്നും പറഞ്ഞു. അയാൾക്ക് മാത്രമേ അങ്ങനെ ചെയ്യാൻ പറ്റുകയുള്ളു…The post ‘മോഹൻലാൽ ചെയ്തത് കൊണ്ട് മാത്രമാണ് ആ സീൻ എടുക്കാൻ പറ്റിയത്; കിരീടം തെലുങ്ക് റീമേക്ക് ചെയ്തവർ എന്നെ വിളിച്ചു’: സിബി മലയിൽ appeared first on Kairali News | Kairali News Live.