ഇലക്ട്രിക് വാഹനങ്ങൾ രാത്രി മുഴുവൻ ചാർജിലിട്ടാൽ ബാട്ടറി ആയുസ് കുറയുമോ ?

Wait 5 sec.

ഇന്ധനവില വർധനവിൽ വലയുകയാണ് ഇന്ത്യയിലെ ജനങ്ങൾ. കുത്തനെ ഉയർന്ന വില ജനജീവിതത്തെ ബാധിക്കാൻ തുടങ്ങിയതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റം നടത്തിയവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാവുമ്പോഴും, ഇത്തരം വാഹനങ്ങളെക്കുറിച്ച് പലർക്കും നിരവധി സംശയങ്ങളാണുള്ളത്. ഇവിയുടെ ചാർജിംഗിനെക്കുറിച്ചുള്ള സംശയമാണ് ഇതിൽ പ്രധാനപ്പെട്ടത്.രാത്രി മുഴുവൻ വണ്ടി ചാർജിംഗിനിട്ടാൽ അത് വണ്ടിയുടെ ബാറ്ററിയെ ബാധിക്കുമോ , ഇത് പലരേയും അലട്ടുന്ന ഒരു സംശയമാണ്. എന്നാൽ, ഇനി ആശങ്ക വേണ്ട രാത്രിയിൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതമെന്നാണ് വിദഗ്ധർ പറയുന്നത്. ദൈനംദിന ജീവിതത്തിന് വാഹനം സജ്ജമാക്കാൻ ഏറ്റവും ഉചിതമായ മാർഗവും ഇത് തന്നെയാണ്.also read; വെളിച്ചം, മറ്റുള്ളവരുടെ വെളിച്ചം കെടുത്താതിരിക്കട്ടെ; രാത്രി വാഹനമോടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?മോഡേൺ വാഹനങ്ങളുടെ ബാറ്ററി മികച്ച സുരക്ഷയും ഉറപ്പാക്കാനാണ് വാഹനങ്ങളിൽ കമ്പനി അഡ്വാൻസ് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം സജ്ജമാക്കിയിട്ടുള്ളത്. ഈ സംവിധാനം വാഹനത്തിന്റെ താപനില, വോൾട്ടേജ് എന്നിവ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രാത്രി മുഴുവൻ പ്ലഗ് ഇൻ ചെയ്തിട്ടാലും വാഹനത്തിന് യാതൊരു കേടുപാടും സംഭവിക്കില്ല.നമ്മുടെ സ്മാർട്ട്ഫോണുകളുടെ ചാർജിംഗ് പോലെ തന്നെ ഇവി ബാറ്ററിയും നൂറ് ശതമാനം എത്തിക്കഴിഞ്ഞാൽ, ബിഎംഎസ് സിസ്റ്റം വൈദ്യുതി പ്രവാഹം തനിയെ നിർത്തുകയോ ചെയ്യും. അതുകൊണ്ട് തന്നെ രാവിലെ വരെ ചാർജിംഗ് കേബിൾ കണക്ട് ചെയ്തിട്ടാലും ഓവർ ചാർജിംഗ് ഉണ്ടാവില്ലെന്ന് ഇത് ഉറപ്പു വരുത്തുന്നു.The post ഇലക്ട്രിക് വാഹനങ്ങൾ രാത്രി മുഴുവൻ ചാർജിലിട്ടാൽ ബാട്ടറി ആയുസ് കുറയുമോ ? appeared first on Kairali News | Kairali News Live.