സ്വർണവിലയിൽ വീണ്ടും ഇടിവ്. വിപണി വിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വൻ ഏറ്റക്കുറച്ചിലുകളാണ് പ്രകടമായി കൊണ്ടിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവില ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വൻ കുതിപ്പാണുണ്ടായത്.ഇന്നലെ 106200 രൂപയോളം എത്തിയിരുന്നു സ്വർണവില, എന്നാൽ ഇന്ന് 1,05,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഇന്നലത്തെ നിരക്കിൽ നിന്ന് ഏകദേശം 340 രൂപയോളം കുറവ്. വലിയ മാറ്റമല്ലെങ്കിലും ഗ്രാമിന്റെ വിലയിലും ഇടിവുണ്ട്. 13,230 രൂപയാണ് ഇന്ന് ഗ്രാമിന്റെ വിപണിനിരക്ക്. ഇന്നലെ 13275 രൂപയായിരുന്നു ഗ്രാമിന്റെ നിരക്ക്.ടalso read; സ്വ‍ർണവില വീണ്ടും കൂടിയേ.. അറിയാം ഇന്നത്തെ വിലകേരളത്തിൽ സ്വർണ വില മാറിയും മറിഞ്ഞുമാണ് മുന്നോട്ട് നീങ്ങുന്നത്. ജൂലൈ 3 ന് രേഖപ്പെടുത്തിയ 1,07,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഏറെ നാളായി ഉയർന്ന നിരക്കിൽ നിൽക്കുന്ന സ്വർണ വിലയിലാണ് ഇപ്പോൾ ചെറിയ മാറ്റം വന്നിരിക്കുന്നത്.The post ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നെ എപ്പോഴാ ! സ്വർണവിലയിൽ വീണ്ടും ഇടിവ് appeared first on Kairali News | Kairali News Live.