കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപ്പിടിച്ചു

Wait 5 sec.

കൊല്ലം |  ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചടയമംഗലം കുരിയോട് ഭാഗത്ത് വച്ചാണ് സംഭവം.പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുന്‍വശത്തെ ടയറാണ് യാത്രയ്ക്കിടെ കത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.കടക്കല്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബസിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.അപകട സമയം എട്ട് യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മുന്നിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തിയ ശേഷം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നുContent Highlights: A moving KSRTC bus caught fire near Chadayamangalam in Kollam early morning today. The bus was heading from Punalur to Thiruvananthapuram when smoke emerged from the front tyre. The driver immediately stopped the vehicle and safely evacuated all eight passengers before the fire spread.