കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ റിപ്പോർട്ട്. കരാർ കമ്പനിക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് നൽകി കരാർ കമ്പനിക്ക് മേൽ ദുരന്തത്തിന്റെ പഴി ചാരാനാണ് സർക്കാർ നീക്കം,.മണ്ണ് നീക്കാൻ നിർദ്ദേശം നൽകിയെങ്കിലും കരാർ കമ്പനി പാലിച്ചില്ലെന്ന് സർക്കാർ റിപ്പോർട്ടിൽ പറയുന്നു. ദുരന്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും സർക്കാർ. ഹർജി ഉടൻ കോടതി പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.also read; കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി, ലഭിച്ചത് പുഴയിൽ നടത്തിയ തിരച്ചിലിൽകനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിലേക്ക് നയിച്ചത്. നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണ് കൂട്ടിയിട്ടതും, തുടർച്ചയായി പെയ്ത മഴയും അപകടത്തിലേക്ക് നയിക്കുകയായിരുന്നു.അതേസമയം, ദുരന്തത്തിന്റെ ഉത്തരവാദിത്തം കരാർ കമ്പനിയുടെ മേൽ ചാരാനുള്ള ശ്രമമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പി ഡബ്ലൂ ഡി നോക്കുക്കുത്തി ആയിരുന്നു എന്നും അവർക്ക് റോൾ ഇല്ലെന്നുമാണ് മന്ത്രി പികെ ബഷീർ പറഞ്ഞത്. അതേസമയം ദുരന്തസ്ഥലത്ത് അപകടകരമായ രീതിയിൽ കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ഈ മാസം 20-ാം തീയതി തന്നെ ഉത്തരവിട്ടിരുന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.The post കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ റിപ്പോർട്ട്; കമ്പനിക്ക് വീഴ്ച സംഭവിച്ചതായി സർക്കാർ appeared first on Kairali News | Kairali News Live.