സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമ വിഭാഗത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Wait 5 sec.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമ വിഭാഗത്തിലേക്ക് അസിസ്റ്റന്റ് മാനേജർ – 20, ഡെപ്യൂട്ടി മാനേജർ – 27 എന്നീ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ഒഴിവുകളിലേക്ക് ജൂലൈ 14 വരെ ഓൺലൈനിൽ അപേക്ഷ നൽകാം. അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് നിയമ ബിരുദമുള്ളവർക്ക് മുൻഗണന . ലോ ഓഫിസറായി ഒരു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ ലീഗൽ വകുപ്പിൽ രണ്ടു വർഷത്തെ പരിചയം, അഭിഭാഷക ജോലി, ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ ലീഗൽ ഓഫിസർ എന്നിവ ചേർത്ത് രണ്ടു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.അസിസ്റ്റന്റ് മാനേജറി​ന്റെ പ്രായപരിധി 25 മുതൽ 32 വയസ്സു വരെയും. ഡെപ്യൂട്ടി മാനേജറി​ന്റെ പ്രായപരിധി 25 മുതൽ 35 വയസ്സു വരെയുമാണ്. രണ്ടു തസ്തികളിലേക്കുള്ള അപേക്ഷകരിൽ പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ മൂന്ന്, അഞ്ച്, പത്ത് എന്നിങ്ങനെ വയസ്സിളവുണ്ട്. പിന്നാക്ക ഭിന്നശേഷിക്കാർക്ക് 13 വർഷവും. പട്ടിക വിഭാഗം ഭിന്നശേഷിക്കാർക്ക് 15 വർഷവും. വിമുക്തഭടന്മാർക്ക് പരമാവധി 5 വർഷത്തെ ആനുകൂല്യവുമാണ് ലഭിക്കുന്നത്.ഡെപ്യൂട്ടി മാനേജർ – ലോജനറൽ – 12, പിന്നാക്കം – 7, പട്ടികജാതി – 4, സാമ്പത്തിക പിന്നാക്കം – 2, പട്ടിക വർഗ്ഗം – 2 എന്ന വിധത്തിലാണ് ഒഴിവുകളുടെ ഘടന.അസിസ്റ്റന്റ് മാനേജർ – ലോജനറൽ – 9, പിന്നാക്കം – 5, പട്ടികജാതി – 3, സാമ്പത്തിക പിന്നാക്കം – 2, പട്ടിക വർഗ്ഗം -1 എന്ന വിധത്തിലാണ് ഒഴിവുകളുടെ ഘടനഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഓൺലൈൻ ടെസ്റ്റ് ഓഗസ്റ്റ് മാസത്തിലാണ് നടക്കുന്നത്. മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്റ്റീവ് ചോദ്യ മാതൃകയിൽ 50 മാർക്കും. വിവരണാത്മകമായി എഴുതേണ്ട ചോദ്യങ്ങൾക്ക് 50 മാർക്കുമാണ്. 90 മിനിറ്റാണ് പരീ​ക്ഷ സമയം. ഒബ്ജക്റ്റീവ് വിഭാഗത്തിൽ റീസണിങ് 25 ചോദ്യങ്ങൾ 25 മാർക്കും , ഇംഗ്ലീഷ് ലാംഗ്വേജിന് 25 ചോദ്യങ്ങൾ 25 മാർക്ക് എന്ന വിധത്തിലും.വിവരണാത്മക വിഭാഗത്തിൽ 5 ചോദ്യങ്ങൾ – 50 മാർക്ക് എന്ന രീതിയിലാണ് ചോദ്യപേപ്പറി​ന്റെ ഘടന.ALSO READ :ജി.എൻ.എം, എ.എൻ.എം നഴ്സിംഗ് കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാംഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടിയവരെ ഇന്റർവ്യൂവിന് ക്ഷണിക്കും. ഇന്റർവ്യൂവിന്റേയും മാർക്കുകൾ 70: 30 റേഷ്യോയിൽ വെയ്റ്റേജ് നൽകി കണക്കാക്കി ഫൈനൽ റാങ്ക് ലിസ്റ്റ് കാറ്റഗറി തയാറാക്കും. അസിസ്റ്റന്റ് മാനേജർ – ശമ്പളം 48,480 -85,920 രൂപയും. ഡെപ്യൂട്ടി മാനേജറിന് 64,820 -93,960 രൂപയുമാണ്. കൂടാതെ ഡിഎ, എച്ച്ആർഎ, സിസിഎ തുടങ്ങിയ അലവൻസുകളും മെഡിക്കൽ സൗകര്യങ്ങളും ഉണ്ട്.എറണാകുളം, തിരുവനന്തപുരം, മംഗളൂരു, ബെംഗളൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രം. അപേക്ഷ ഫീസ് 750 രൂപയാണ്. പട്ടിക, ഭിന്നശേഷി ഉദ്യോഗാർഥികൾ ഫീസ് നൽകേണ്ടതില്ല.അപേക്ഷിക്കുന്നതിന്: https://sbi.bank.in/careers/current-openingsകൂടുതൽ വിവരങ്ങൾക്ക്: www.sbi.co.inThe post സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമ വിഭാഗത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു appeared first on Kairali News | Kairali News Live.