വിദ്യാഭ്യാസ വകുപ്പിൽ സംസ്ഥാന സർക്കാരിന്റെ അസാധാരണ പുനർനിയമനം. പത്തുവർഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥനാണ് വിദ്യാഭ്യാസ വകുപ്പിൽ ഉന്നത പദവി നൽകിയിരിക്കുന്നത്. 2016 ൽ കോളേജ് പ്രിൻസിപ്പലായി വിരമിച്ച കെ മോഹനകുമാറിനാണ് നിയമനം. എസ്എസ്കെ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്.കെ മോഹനകുമാർ വിരമിച്ച ശേഷം 4 വർഷം സ്കോൾ കേരളയുടെ വൈ.ചെയർമാൻ പദവി നൽകിയിരുന്നു. ഏഴു വർഷത്തിനു ശേഷം പുനർനിയമന വ്യവസ്ഥയിൽ ആണ് നിയമനം. സർവീസ് ആനുകൂല്യങ്ങൾ പ്രകാരമുള്ള പുനർ നിയമനം ചട്ടലംഘനമാണെന്നാണ് ആക്ഷേപം.Also Read: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ ബാക്കി ഭാഗം പൊളിച്ചുമാറ്റാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നുവിദ്യാഭ്യാസ വകുപ്പിലെ സുപ്രധാനമായ പദവിയാണ് എസ്എസ്കെ ഡയറക്ടർ. നിയമനത്തിൽ കോൺഗ്രസ്, ലീഗ് അധ്യാപക സംഘടനകൾക്കും കടുത്ത അതൃപ്തിയാണ്.The post അസാധാരണ പുനർനിയമനം; പത്തുവർഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന് വിദ്യാഭ്യാസ വകുപ്പിൽ ഉന്നത പദവി appeared first on Kairali News | Kairali News Live.