പാർട്ടിയിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഖേദകരമെന്ന് കടകംപളളി സുരേന്ദ്രൻ. വിഴിഞ്ഞത്തെ പരിപാടിയിൽ വിളിക്കാത്തതിൽ ശിവൻകുട്ടി അതൃപ്തി അറിയിച്ചെന്ന വാർത്ത തെറ്റെന്നും അദ്ദേഹം പറഞ്ഞു. രാഗേഷിന്റെ കൂടെ പ്രവർത്തിക്കുന്ന ആൾ എന്ന നിലയിലാണ് ദിവ്യയെ കുറിച്ച് പറഞ്ഞതെന്നും കടകംപള്ളി വ്യക്തമാക്കി.പല വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഏത് കാര്യത്തിലാണ് ഈ ഭാഷയിൽ അല്ലാതെ സംസാരിക്കുന്നത്. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ സ്ഥാനം അനുസരിച്ചു സംസാരിക്കണം കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.ബിജെപി ഫണ്ട് തട്ടിപ്പിലെ ആരോപിതരെ സംരക്ഷിക്കുകയാമ് ബിജെപി നേതൃത്വം ചെയ്യുന്നത്. മാധ്യമങ്ങളിൽ വാർത്ത വന്നത് ബിജെപിക്ക് തിരിച്ചടിയായി. ചെറിയൊരു തട്ടിപ്പല്ല നടത്തിയത്. ബിജെപിയുടെ വിജയം പണത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.The post വിഴിഞ്ഞത്തെ പരിപാടിയിൽ വിളിക്കാത്തതിൽ ശിവൻകുട്ടി അതൃപ്തി അറിയിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം; കടകംപള്ളി സുരേന്ദ്രൻ appeared first on Kairali News | Kairali News Live.