മണ്ടൂര്‍ ബസ് അപകടം: സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും പിഴയും

Wait 5 sec.

കണ്ണൂര്‍| കണ്ണൂര്‍ മണ്ടൂരില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടക്കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും. ഏഴോം സ്വദേശിയായ ഡി രുധീഷിനെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.ചെറുതാഴത്ത് 2017 നവംബര്‍ നാലിനായിരുന്നു കേരളത്തെ നടുക്കിയ അപകടം നടന്നത്. പയ്യന്നൂരില്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന അന്‍വിത എന്ന സ്വകാര്യ ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് യാത്രക്കാര്‍ മണ്ടൂരില്‍ റോഡരികില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. ഈ സമയം ഇതേ ദിശയില്‍ അമിതവേഗത്തില്‍ വന്ന വിഘ്‌നേശ്വര എന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയും നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ ഇടിക്കുകയുമായിരുന്നു.അപകടത്തില്‍ അഞ്ച് പേര്‍ മരണപ്പെടുകയും എട്ടിലധികം ആളുകള്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചത്.Content Highlights:The Thalassery Additional Sessions Court sentenced private bus driver D Rutheesh to five years of rigorous imprisonment and fined him 1.5 lakh rupees. The tragic accident occurred at Mandoor in 2017 when an overspeeding bus rammed into passengers standing on the roadside, killing five people.