മ​ദ്യപാനത്തിനിടെ തർക്കം; മുളന്തുരുത്തിയിൽ യുവാവിനെ സുഹൃത്തുക്കൾ തലക്കടിച്ച് കൊന്നു

Wait 5 sec.

മുളന്തുരുത്തിയിൽ 45കാരനെ സുഹൃത്തുക്കൾ തലക്കടിച്ചു കൊന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിരുവനന്തപുരം സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ ജോലി ചെയ്യുന്ന 3 പേർ കസ്റ്റഡിയിൽമുളന്തുരുത്തിക്ക് സമീപത്തെ പാടശേഖരത്തിലെ ഷെഡ്ഡില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. പ്രതികള്‍ മൂവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മുജീബ് അവിടെയെത്തുകയായിരുന്നു. പിന്നീട് തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് അടിച്ചു. തലയ്ക്ക് അടിയേറ്റ മുജീബ് അവിടെ വീണു.also read; സ്വർണ്ണമാല മോഷ്ടിച്ചതായി ആരോപണം; ആലങ്ങാട് യുവതിക്ക് സഹോദരന്റെ ക്രൂര മർദനംവീണുകിടന്ന മുജീബിനെ അവിടെ ഉപേക്ഷിച്ച് മൂവരും സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു. പിന്നീട് സമീപവാസികളാണ് മരിച്ചു കിടക്കുന്ന മുജീബിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് മുളന്തുരുത്തി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.The post മ​ദ്യപാനത്തിനിടെ തർക്കം; മുളന്തുരുത്തിയിൽ യുവാവിനെ സുഹൃത്തുക്കൾ തലക്കടിച്ച് കൊന്നു appeared first on Kairali News | Kairali News Live.