ആലങ്ങാട് യുവതിക്ക് സഹോദരന്റെ ക്രൂര മർദനം. ആലങ്ങാട് സ്വദേശി ജോമോൾക്കാണ് സഹോദരന്റെ ക്രൂര മർദനമേറ്റത്. സഹോദരൻ ജോമോളെ മർദിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.സ്വർണ്ണമാല മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ജോമോളെ സഹോദരൻ ജോയ്സൺ – ഭാര്യ എന്നിവർ ചേർന്ന് മർദിച്ചത്. സംഭവത്തിൽ ആലുവ ആലുവ വെസ്റ്റ് പോലീസ് കേസെടുത്തതായാണ് റിപ്പോർട്ട്.also read; കടത്താൻ ശ്രമിച്ചത് 55 ഗ്രാം ഹെറോയിൻ; കായംകുളത്ത് ബീഹാർ സ്വദേശി പിടിയിൽജോമോൾ സ്വർണ്ണ മോഷ്ടിച്ചു എന്നത് വ്യാജ ആരോപണമെന്ന് ആണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. ഏറെ നാളായി നിലനിന്നിരുന്ന കുടുംബ തർക്കമാണ് ക്രൂര മർദനത്തിൽ കലാശിച്ചത്.The post സ്വർണ്ണമാല മോഷ്ടിച്ചതായി ആരോപണം; ആലങ്ങാട് യുവതിക്ക് സഹോദരന്റെ ക്രൂര മർദനം appeared first on Kairali News | Kairali News Live.