ആശങ്ക പുകയുന്നു; വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ, മണ്ണിനടിയിൽ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി

Wait 5 sec.

കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ ശക്തമായ മണ്ണിടിച്ചിൽ. തുരങ്കപാത നിർമ്മാണസ്ഥലത്തിനരികെ യാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി. സ്ഥലത്ത് നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.The post ആശങ്ക പുകയുന്നു; വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ, മണ്ണിനടിയിൽ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി appeared first on Kairali News | Kairali News Live.