ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം; പ്രളയത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം

Wait 5 sec.

ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഡോഡ-കിഷ്ത്വാർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് നിരവധി വാഹനങ്ങളാണ് ദേശീയപാതയിൽ കുടുങ്ങി കിടക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന പവർ പ്ലാന്റിന്റെ സമീപത്തും വലിയ തരത്തിലുള്ള മണ്ണിടിച്ചിൽ ഉണ്ടായി. ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.The post ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം; പ്രളയത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം appeared first on Kairali News | Kairali News Live.