വയനാട് തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു; ആളുകൾ കുടുങ്ങിക്കിടക്കുന്നു

Wait 5 sec.

കല്‍പ്പറ്റ| വയനാട് കള്ളാടി തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. 16 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മണ്ണില്‍ കുടുങ്ങിയ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രദേശത്ത് മഴ തുടരുകയാണ്. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. തുരങ്കപാത നിര്‍മ്മാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസും മണ്ണിനടിയിലാണ്.നിലവില്‍ മുപ്പതംഗ എന്‍ഡിആര്‍എഫ് സംഘം വയനാട്ടിലുണ്ട്. കോഴിക്കോട് നിന്ന് ഒരു യൂണിറ്റ് എന്‍ഡിആര്‍എഫ് സംഘം കൂടി വയനാട്ടിലേക്ക് പോകും. അടിയന്തര ഇടപെടല്‍ നടത്താന്‍ മന്ത്രി എ പി അനില്‍കുമാര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി ജില്ലാ കളക്ടറുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കൃഷിമന്ത്രി ടി സിദ്ദിഖ് മുഖ്യമന്ത്രിയുമായി അടിയന്തര യോഗം ചേരുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.Content Highlights:A major landslide occurred near the under-construction Kalladi tunnel road connecting Meppadi and Chooralmala in Wayanad. Reports indicate that 16 people are trapped under debris and five injured individuals have been hospitalized. Heavy rains continue to hamper rescue operations by Fire Force and NDRF.