സിഡ്‌നി | ഇന്ത്യക്കാരുടെ വര്‍ധിച്ചുവരുന്ന ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിനെതിരെ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. പ്രധാനമന്ത്രി താമസിച്ച മെല്‍ബണിലെ ഹോട്ടലില്‍ എത്തി കുടിയേറ്റ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ വേണ്ടെന്ന മുദ്രാവാക്യവുമായി ഹ്യൂഗോ ലെനോണ്‍ (22) എന്നയാളാണ് ബഹളം വച്ചത്. തീവ്ര വലതുപക്ഷവാദിയായ കുടിയേറ്റ വിരുദ്ധനാണ് ഇയാള്‍ എന്നാണ് വിവരം. പ്രധാനമന്ത്രി ലോബിയില്‍ നില്‍ക്കുമ്പോള്‍ ഇയാള്‍ മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് ബഹളം വച്ചത്. ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണം എന്ന് ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.‘ഇത് ഓസ്ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്ട്രേലിയക്കാര്‍ക്കുള്ളതാണ്’ എന്നാണ് ഹ്യൂഗോ ലെനോണ്‍ അലറി വിളിച്ചത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെ ഹ്യൂഗോ ലെനോണെ അവിടെ നിന്നും ബലം പ്രയോഗിച്ച് മാറ്റിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് പ്രധാനമന്ത്രിയുടെ താമസ സ്ഥലത്ത് ഇയാള്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകരണത്തിലും ഇയാള്‍ ബഹളമുണ്ടാക്കാന്‍ നോക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രവാസി ഭാരതീയരുടെ പരിപാടിയില്‍ നുഴഞ്ഞു കയറി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.പ്രതി ‘നിയോ-നാസി’ സംഘടനകളുമായി അടുത്ത ബന്ധമുള്ള സമ്പന്നനാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കുടിയേറ്റവിരുദ്ധ റാലിയായ ‘മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ’യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു ഇയാള്‍. Content Highlights:An anti-immigration extremist was detained in Melbourne for protesting against Indian migration near PM Narendra Modi. The 22-year-old individual shouted slogans from a hotel balcony where the Prime Minister was staying. Authorities are now investigating the security breach linked to neo-Nazi groups.