മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ദില്ലിയിൽ ഇന്ന് തുടക്കമാകും. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം ആണ് പ്രധാന അജണ്ട.കേരത്തിൽ ഇത്തവണ നേരിട്ട വലിയ പരാജയത്തിന് പിന്നാലെ സംസ്ഥാനത്ത് അവലോകന യോഗം ചേർന്ന് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. സംസ്ഥാന കമ്മറ്റി റിപ്പോർട്ട് കഴിഞ്ഞ മാസം ചേർന്ന പോളിറ്റ് ബ്യൂറോ യോഗം ചേർന്ന് അന്തിമ രൂപം നൽകിയിട്ടുണ്ട്. ഇന്ന് ചേരുന്ന കേന്ദ്ര കമ്മറ്റി യോഗം റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യും.also read; ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ : 2029ൽ നടപ്പിലായേക്കുമെന്ന് സൂചനനിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് പുറമേ തെറ്റുതിരുത്തൽ രേഖയും കേന്ദ്രകമ്മറ്റി യോഗം ചർച്ച ചെയ്യും. തെറ്റുതിരുത്തൽ രേഖക്ക് മൂന്ന് ദിവസത്തെ. യോഗത്തിൽ അന്തിമ രൂപം നൽകും. ഇതിന് പുറമെ അയോധ്യ രാമക്ഷേത്ര കൊള്ള, ഉൾപ്പെടെയുള്ള രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യവും യോഗം ചർച്ച ചെയ്യും.The post സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും appeared first on Kairali News | Kairali News Live.