കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം; കെട്ടിടം ഇന്ന് പൊളിച്ചു തുടങ്ങും

Wait 5 sec.

കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു തുടങ്ങും. കെട്ടിട ഉടമ ഏർപ്പെടുത്തിയ കരാറുകാരാണ് പൊളിക്കുന്നത്. പൊളിച്ചു നീക്കുന്നതിന്റെ മുഴുവൻ ചിലവും സമീപത്തെ കെട്ടിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരവും കെട്ടിടം ഉടമയിൽ നിന്ന് ഈടാക്കുമെന് കൊച്ചി കോർപ്പറേഷൻ.ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടത്തിൻ്റെ പൊളിക്കൽ നടപടിയുടെ ആദ്യഘട്ടമാണ് ഇന്ന് ആരംഭിക്കുന്നത് . കെട്ടിടത്തിന്റെ അടിവശം പൂർണമായും തകർന്നിട്ടുണ്ട്. അത് പരിഹരിച്ച ശേഷമായിരിക്കും പൊളിക്കുന്ന നടപടികളിലേക്ക് കടക്കുക .ഒരാഴ്ചയിൽ അധികം നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിലൂടെ മാത്രമേ ചരിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റാൻ കഴിയൂ എന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. പൊളിച്ചു നീക്കുന്നതിന്റെ മുഴുൻ ചിലവും സമീപത്തെ കെട്ടിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരവും കെട്ടിടം ഉടമയിൽ നിന്ന് ഈടാക്കുമെന് കൊച്ചി കോർപ്പറേഷൻ പറഞ്ഞുഉയർത്തുന്നതിനിടെ ജാക്കിയുടെ ലിവര്‍ തെറ്റിയതോടെയാണ് കെട്ടിടം ചരിഞ്ഞത്. കെട്ടിടം ചരിഞ്ഞുനില്‍ക്കുന്ന മൂന്നുനില കെട്ടിടത്തില്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.നഗരസഭയുടെയോ അഗ്നി രക്ഷാസേനയുടെയോ മുൻകൂർ അനുമതിയില്ലാതെയായിരുന്നു നിർമാണം. ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണ് ഇരുനിലക്കെട്ടിടം ഉയര്‍ത്താന്‍ ശ്രമിച്ചത്.The post കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം; കെട്ടിടം ഇന്ന് പൊളിച്ചു തുടങ്ങും appeared first on Kairali News | Kairali News Live.