പെരുമ്പാവൂരിൽ യുവാക്കളെ ആൾക്കൂട്ട വിചാരണ ചെയ്ത് മർദിച്ച സംഭവം; പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം

Wait 5 sec.

പെരുമ്പാവൂരിൽ യുവാക്കളെ ആൾക്കൂട്ട വിചാരണ ചെയ്ത് മർദിച്ച സംഭവത്തില്‍ കോൺഗ്രസുകാരെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചതായി ആരോപണം. നാലു കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പ്രതികളായ ആറു പേർക്കും ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. സോഡാ കമ്പനിയിൽ ജോലി തേടിയെത്തിയ യുവാക്കൾക്കാണ് കഴിഞ്ഞ ദിവസം ക്രൂര മർദ്ദനമേറ്റത്.ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ വാരിയേഴ്സാണ് അറസ്റ്റിലായവർ. മന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ നടത്തിയ പരിപാടിയിൽ ഇവരും പങ്കെടുത്തിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. യുവാക്കളെ കോൺഗ്രസ് പ്രവർത്തകർ അതിക്രൂരമായി ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കിയെന്നായിരുന്നു പരാതി.കഞ്ചാവ് വിൽപ്പനക്കാരെന്ന് ആരോപിച്ചായിരുന്നു മർദനം. മൂന്ന് യുവാക്കൾക്ക് നേരെയാണ് ആക്രമണം നടന്നത്. യുവാക്കളെ വിവസ്ത്രരാക്കുകയും നിർബന്ധിച്ച് തല മൊട്ടയടിക്കുകയും ചെയ്തു.The post പെരുമ്പാവൂരിൽ യുവാക്കളെ ആൾക്കൂട്ട വിചാരണ ചെയ്ത് മർദിച്ച സംഭവം; പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം appeared first on Kairali News | Kairali News Live.