തിരുവനന്തപുരം | പി എസ് സി നിയമന വിവാദത്തില്‍ അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് പരാതിക്കാരില്‍ നിന്ന് പ്രാഥമിക വിവരം തേടി. വിശദമായ പരിശോധനക്ക് ശേഷമാണ് എതെല്ലാം പരാതികളില്‍ കേസെടുക്കണമെന്ന് തീരുമാനിക്കുക. തിങ്കളാഴ്ച രേഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കും.ആസൂത്രബോര്‍ഡ്, കെ എ എസ് തുടങ്ങിയ തസ്തികകളിലെ നിയമനം സംബന്ധിച്ച പരാതികളാണ് ആദ്യം പരിശോധിക്കുന്നത്. പി എസ് സി ബോര്‍ഡ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ആ യോഗത്തില്‍ രേഖകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.ആരോപണത്തില്‍ പി എസ് സി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് പി എസ് സി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തടയിടാന്‍ പി എസ് സി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. വലിയ തട്ടിപ്പ് നടന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കോടതിയില്‍ തിരിച്ചടി നേരിടാതിരിക്കാന്‍ പി എസ് സിയുടെ വിശ്വാസ്യത, ഭരണഘടന സ്ഥാപനം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയായിരിക്കും പി എസ് സി കോടതിയില്‍ നിലപാട് അറിയിക്കുക. Content Highlights: The Crime Branch has initiated a preliminary inquiry into the alleged recruitment discrepancies within the Kerala Public Service Commission. Investigators are focusing initially on complaints regarding appointments to the State Planning Board and KAS cadres. Meanwhile, the Commission is conducting an internal probe and considering legal options to defend its constitutional validity