വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ കേരളത്തെയാകെ ഇന്നലെ കണ്ണീർക്കയത്തിലാക്കിയതാണ്. സർക്കാരിൻ്റെ അനാസ്ഥയിൽ അവിടെ പൊലിഞ്ഞത് നാല് ജീവനുകളാണ്. അഞ്ച് പേർക്കായി ഇപ്പോഴും അന്വേഷണം തുടരുകയും ചെയ്യുന്നുണ്ട്. എന്നാൽ അപകടം സർക്കാരിൻ്റെ ഗുരുതര വീഴ്ചയുടെ ഭാഗാമായുണ്ടായ അപകടത്തിൽ നിന്നും തടിതപ്പുകയാണ് മുഖ്യമന്ത്രി.ഇന്നലെ തന്നെ കരാർ കമ്പനിയുടെ മേലെ പഴിചാരാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ തങ്ങളുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായിട്ടില്ലെന്ന് കരാർ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിന് ശേഷം ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലും മണ്ണിടിച്ചിലുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിൽ വ്യക്തമായ മറുപടിയില്ലാതെ ഒഴിഞ്ഞു മാറുകയായിരുന്നു മഖ്യമന്ത്രി. പരിശോധിക്കുമെന്ന് മാത്രമാണ് സർക്കാർ നൽകുന്ന മറുപടി. കൂട്ടിയിട്ട മണ്ണാണ് ഇടിഞ്ഞിറങ്ങിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.Also read: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: പ്രതി ഉദ്യോഗസ്ഥരിലൂടെ വ്യവസായ വകുപ്പ് ഭരിക്കുന്നു; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതിഎന്നാൽ പിന്നീട് ഇന്ന് അത് മാറ്റിപ്പറയുകയും ചെയ്തു. ഇങ്ങനെയൊരു അപകടമുണ്ടാകുമ്പോൾ ഇരുട്ടിൽ തപ്പുകയും ഒളിച്ചു കളിക്കുകയും ചെയ്യുന്ന വി ഡി സതീശൻ സർക്കാരിനെതിരെ വലിയ ആക്ഷേപമാണ് ഉയർന്ന് വരുന്നത്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാധ്യമങ്ങൾക്കെതിരെ സംസാരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് മുഖ്യമന്ത്രി ഇന്നും സ്വീകരിച്ചത്.The post കള്ളാടി ദുരന്തം: സർക്കാർ പാളിച്ചകളെപ്പറ്റി മറുപടിയില്ലാതെ മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.