കൊച്ചിയില്‍ എംഡിഎംഎയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍

Wait 5 sec.

കൊച്ചി |  മയക്ക്മരുന്നായ എംഡിഎംഎയുമായി സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍. തലയോലപ്പറമ്പ് സ്വദേശിയായ വിശാല്‍ സോമനെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന എളംകുളത്തെ ലോഡ്ജ് മുറിയില്‍ നിന്ന് 5.6 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.കഴിഞ്ഞദിവസം ലഹരിയുമായി പിടിയിലായ ജിം ട്രെയിനറായ കെവിന്‍, സാദിഖ് എന്നിവരുമായി ഇയാള്‍ക്ക് ലഹരി ഇടപാടുകളുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പിന്നിലുള്ള ലഹരി ശൃംഖലയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്Content Highlights: The DANSAF team arrested cinema production controller Vishal Soman with 5.6 grams of MDMA from a lodge in Elamkulam, Kochi. Investigators found that he had active drug business links with recently arrested gym trainer Kevin and Sadique. Police are currently conducting further investigations to track down the larger narcotics network operating behind them.