‘എന്റെ ആകാശം ശൂന്യമായി’; മകനെന്ന് പറഞ്ഞാണ് ജാനകിയമ്മ പലപ്പോഴും തന്നെ പരിചയപ്പെടുത്തിയിരുന്നതെന്ന് ഫാദർ പോൾ ജേക്കബ്

Wait 5 sec.

പ്രശസ്ത ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ വികാരാധീനനായി അനുസ്മരിച്ച് മാർത്തോമ സഭയിലെ വൈദികനായ ഫാദർ പോൾ ജേക്കബ്. സ്വന്തം അമ്മയെപ്പോലെയുള്ള ഒരു ബന്ധമായിരുന്നു ജാനകിയമ്മയുമായി തനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാനകിയമ്മയുടെ വിയോഗം തന്റെ ആകാശം ശൂന്യമായതുപോലെ അനുഭവപ്പെടുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.2008-ൽ ഫാദർ പോൾ ജേക്കബിന്റെ ഒരു പാട്ട് (ഉഷമലി) ജാനകിയമ്മ പാടിയതോടെയാണ് ഈ ബന്ധം ആരംഭിക്കുന്നത്. തന്നെ സ്വന്തം മകനായിട്ടാണ് അവർ എല്ലാവർക്കും പരിചയപ്പെടുത്തിയിരുന്നത്. സംഗീതം എന്നതിലുപരി ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പങ്കുവെക്കുന്ന ഒരു ബന്ധമായിരുന്നു അതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. ജാനകിയമ്മയുടെ മകൻ മുരളി മരിക്കുന്നതിന്റെ തലേദിവസമാണ് അദ്ദേഹം അവസാനമായി അവരെ നേരിൽ കണ്ടത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ആ കൂടിക്കാഴ്ച. മകന്റെ മരണസമയത്ത് ദൈവം തന്നെ അവിടെ എത്തിച്ചതുപോലെയാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.ALSO READ: പാട്ടിന്റെ തേൻമഴ പെയ്യിച്ച ജാനകിയമ്മ; മലയാളികൾ നെഞ്ചേറ്റിയ 10 നിത്യഹരിത ഗാനങ്ങൾജാനകിയമ്മയുടെ 78-ാം ജന്മദിനം മൈസൂരിൽ ആഘോഷിച്ചപ്പോൾ, ഫാദർ പോൾ ജേക്കബ് പ്രാർത്ഥിച്ചതിന് ശേഷം മാത്രമേ ജന്മദിന കേക്ക് മുറിക്കൂ എന്ന് അവർ നിർബന്ധം പിടിച്ചിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപ് താൻ സുഖമായിരിക്കുന്നു എന്നൊരു സന്ദേശം ജാനകിയമ്മ ഫാദറിന് അയച്ചിരുന്നു. ജാനകിയമ്മയുടെ സ്നേഹനിർഭരമായ പെരുമാറ്റവും മാതൃസ്നേഹവുമാണ് തങ്ങളെ ഇത്രയധികം അടുപ്പിച്ചതെന്നും, അവരുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും ഫാദർ പോൾ ജേക്കബ് കൂട്ടിച്ചേർത്തു.The post ‘എന്റെ ആകാശം ശൂന്യമായി’; മകനെന്ന് പറഞ്ഞാണ് ജാനകിയമ്മ പലപ്പോഴും തന്നെ പരിചയപ്പെടുത്തിയിരുന്നതെന്ന് ഫാദർ പോൾ ജേക്കബ് appeared first on Kairali News | Kairali News Live.