ഗതാഗതക്കുരുക്കിൽ കുടുങ്ങി ഇന്ത്യൻ ടീം; ടി20 മത്സരത്തിന്റെ ടോസ് വൈകി

Wait 5 sec.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിന്റെ ടോസ് ഗതാഗതക്കുരുക്ക് മൂലം വൈകി. ഇന്ത്യൻ ടീം സഞ്ചരിച്ചിരുന്ന ബസ് റോസ് ബൗൾ സ്റ്റേഡിയത്തിലേക്കുള്ള യാത്രയ്ക്കിടെ ട്രാഫിക് കുരുക്കിൽപ്പെട്ടതാണ് ഇതിന് കാരണമായത്. ഇന്ത്യൻ സമയം വൈകുന്നേരം 6:30ന് നടക്കേണ്ടിയിരുന്ന ടോസ് ആണ് ടീം എത്താൻ വൈകിയതിനെത്തുടർന്ന് 7:15-ലേക്ക് മാറ്റിയത്. മത്സരം 7:30-ന് ആണ് ആരംഭിച്ചത്.ALSO READ: സിബിൻ ​ഗിരീഷിനെ ആലപ്പി റിപ്പിൾസ് സ്വന്തമാക്കിയത് 11.80 ലക്ഷം രൂപയ്ക്ക്; കെസിഎൽ താരലേലം പൂർത്തിയായിഹെഡ് കോച്ച് ഗൗതം ഗംഭീറും സംഘവും ട്രാഫിക്കിൽ കുടുങ്ങിയ വിവരം മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയാണ് തത്സമയ സംപ്രേക്ഷണത്തിനിടെ സ്ഥിരീകരിച്ചത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇതിനോടകം തന്നെ ഇംഗ്ലണ്ട് 3-0 ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ബ്രിസ്റ്റോളിൽ നടന്ന നാലാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ആതിഥേയർ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പരമ്പര നഷ്ടമായെങ്കിലും, ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ആശ്വാസത്തോടെ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കാനാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. ജൂലൈ 14-ന് ബർമിംഗ്ഹാമിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.The post ഗതാഗതക്കുരുക്കിൽ കുടുങ്ങി ഇന്ത്യൻ ടീം; ടി20 മത്സരത്തിന്റെ ടോസ് വൈകി appeared first on Kairali News | Kairali News Live.