എടപ്പാള്‍| സുരക്ഷിതവും സൗജന്യവുമായ വിദ്യാര്‍ഥി യാത്ര ഉറപ്പാക്കണമെന്ന് എസ് എസ് എഫ്. വെസ്റ്റ് ജില്ലാ സാഹിത്യോത്സവില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് എസ് എസ് എഫ് ഈ കാര്യം ആവശ്യപ്പെട്ടത്. വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ അടിസ്ഥാന അവകാശമാണ്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള സുരക്ഷിതവും സുലഭവും ചെലവില്ലാത്തതുമായ യാത്ര ഇന്നും വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയായി തുടരുകയാണ്.പ്രത്യേകിച്ച് മലപ്പുറം പോലുള്ള വിദ്യാര്‍ഥി സാന്ദ്രതയേറിയ ജില്ലകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ദിവസേന തിരക്കേറിയ വാഹനങ്ങളിലും അപര്യാപ്തമായ പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. സാമ്പത്തിക പരിമിതികള്‍, സുരക്ഷാ ആശങ്കകള്‍, ഗതാഗതത്തിന്റെ അപര്യാപ്തത എന്നിവ പലപ്പോഴും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളെ തന്നെ പരിമിതപ്പെടുത്തുകയാണ്.മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ പൊതുഗതാഗത യാത്ര ഉറപ്പാക്കണം. സ്‌കൂള്‍, കോളജ് സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ആവശ്യത്തിന് പ്രത്യേക സര്‍വീസുകള്‍ അനുവദിക്കണം. വിദ്യാര്‍ഥികളുടെ യാത്രകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും വിദ്യാര്‍ഥിനികളുടെ സുരക്ഷക്ക് പ്രത്യേക നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.ഗ്രാമീണ, തീരദേശ, പിന്നാക്ക മേഖലകളിലെ വിദ്യാഥികള്‍ക്കായി പ്രത്യേക ഗതാഗത പദ്ധതികള്‍ നടപ്പാക്കണം. സുരക്ഷിതവും വിവേചനരഹിതവുമായ യാത്ര ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശമായി നിയമപരമായും ഭരണപരമായും അംഗീകരിക്കണമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി പിടി മുഹമ്മദ് അഫ്‌ളല്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.Content Highlights:SSF has demanded safe and free public transportation for students in Kerala. A resolution presented at the Malappuram West district Sahithyolsav highlighted that inadequate transport options severely impact education. The student organization urged the government to run special services during school hours and ensure safety.