‘ജാനകിയമ്മയുടെ പാട്ടോർമകൾക്ക്‌ മുന്നിൽ ശിരസ്‌ നമിക്കുന്നു’; കുറിപ്പുമായി എം വി ​ഗോവിന്ദൻ മാസ്റ്റ‌‍ർ

Wait 5 sec.

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകാരി ജാനകിയമ്മയുടെ വിയോഗത്തിൽ കണ്ണീർപ്പൂക്കളർപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ആസ്വാദകന്റെ അന്തരംഗങ്ങളെ സ്പർശിച്ച എത്രയോ ഗാനങ്ങളാണ്‌ ജാനകിയമ്മയുടെ സ്വരത്തിൽ നാം ഹൃദയംകൊണ്ടു കേട്ടതെന്നും അദ്ദേഹം കുറിച്ചു.തലമുറകളുടെ കാതിൽ ഇ‍ൗണങ്ങൾ പാടിപ്പകർന്ന വാനമ്പാടിയുടെ പാട്ട്‌ നിലച്ചിരിക്കുന്നു. മധുരിതമായ പാട്ടുകൾപോലെ സുന്ദരമായ ആ ഓർമകൾ തലമുറകൾ തലമുറകളിലേക്ക്‌ പരുന്ന അനശ്വരഗീതമായി നിറഞ്ഞുനിൽക്കും. മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകാരി ജാനകിയമ്മയുടെ വിയോഗത്തിൽ കണ്ണീർപ്പൂക്കളർപ്പിക്കുന്നു.also read:ഗാനകോകിലം എസ് ജാനകി അന്തരിച്ചുആസ്വാദകന്റെ അന്തരംഗങ്ങളെ സ്പർശിച്ച എത്രയോ ഗാനങ്ങളാണ്‌ ജാനകിയമ്മയുടെ സ്വരത്തിൽ നാം ഹൃദയംകൊണ്ടു കേട്ടത്‌. ശാലീനത നിറഞ്ഞ ശബ്ദവും ആലാപനത്തിലെ മാധുര്യവുമാണ്‌ ജാനിയമ്മയുടെ പാട്ടുകളെ വ്യത്യസ്തമാക്കിയത്‌. ഭാഷയെ അറിഞ്ഞും വരികളുടെ വികാരം ഉൾക്കൊണ്ടും ജാനകിയമ്മ പാടിയ പാട്ടുകൾ തലമുറയെത്ര കഴിഞ്ഞാലും സ്വരമാധുര്യം ഒട്ടുമേ ചോരാതെ നിലനിൽക്കും. വാത്സല്യവും പ്രണയവും വിരഹവുമെല്ലാം നിറഞ്ഞ ഇ‍ൗരടികൾ സംഗീതമുള്ളിടത്തോളം കാലം ആസ്വാദക ഹൃദയങ്ങളെ ഇനിയുമിനിയും തൊട്ടുണർത്തും.ജാനകിയമ്മയുടെ വേർപാട്‌ സംഗീതലോകത്തിന്‌ ഒരുകാലവും നികത്താനാകാത്ത വിടവാണുണ്ടാക്കിയിരിക്കുന്നത്‌. ആ പാട്ടോർമകൾക്ക്‌ മുന്നിൽ ശിരസ്‌ നമിക്കുന്നു. വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ജാനകിയമ്മയെയും അവരുടെ പാട്ടുകളെയും സ്നേഹിച്ച മുഴുവനാളുകളുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.The post ‘ജാനകിയമ്മയുടെ പാട്ടോർമകൾക്ക്‌ മുന്നിൽ ശിരസ്‌ നമിക്കുന്നു’; കുറിപ്പുമായി എം വി ​ഗോവിന്ദൻ മാസ്റ്റ‌‍ർ appeared first on Kairali News | Kairali News Live.