സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ഭക്ഷണവിതരണത്തിനെതിരെ ജി. സുധാകരൻ നടത്തിയ പുതിയ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. വർഷങ്ങൾക്ക് മുൻപ് ഇതേ പദ്ധതിയെ വാനോളം പുകഴ്ത്തി അദ്ദേഹം തന്നെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നത്.കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പരിപാടിയിലായിരുന്നു മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ സൗജന്യമായി നൽകുന്ന ഭക്ഷണവിതരണത്തെ ജി സുധാകരൻ ആക്ഷേപിച്ചത്. അത്തരം പ്രവർത്തനങ്ങൾക്ക് ഒരു സംഘടനകൾക്കും അനുമതി നൽകരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിന് മുൻപ് വരെ ഈ നിലപാട് അല്ലായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സംസ്ഥാനത്തെമ്പാടും മെഡിക്കൽ കോളേജുകളിൽ ‘ഹൃദയപൂർവം’ എന്ന പേരിൽ ഡിവൈഎഫ്ഐ നടത്തുന്ന ഭക്ഷണവിതരണത്തിൽ സുധാകരൻ പങ്കാളിയായിട്ടുണ്ട്. അതിനെ കുറിച്ചും അതിന്റെ ചിത്രങ്ങളും അദ്ദേഹം തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്.മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന ഭക്ഷണ വിതരണത്തെ അതീവ ഗൗരവത്തോടെയും ബഹുമാനത്തോടെയുമാണ് ജി. സുധാകരൻ നോക്കിക്കണ്ടിരുന്നത്. “വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ” ഡി.വൈ.എഫ്.ഐ നടത്തുന്ന ഈ പദ്ധതി മനുഷ്യത്വപരമായ ഒന്നാണെന്ന് അദ്ദേഹം അന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിനെതിരെ അദ്ദേഹം രംഗത്തെത്തിയത് രാഷ്ട്രീയമായ ഇരട്ടത്താപ്പാണെന്നാണ് വിമർശകർ പറയുന്നത്.ALSO READ: കള്ളാടിയിൽ ദുരിതബാധിതരോട് സർക്കാരിന്റെ ക്രൂരത; അടിയന്തര ധനസഹായം നൽകിയില്ല, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ക്യാമ്പിലെ അന്തേവാസികൾ ദുരിതത്തിൽഈ പദ്ധതിക്ക് തുടക്കം കുറിച്ച മുൻ ജില്ലാ കമ്മറ്റിയെയും അത് തുടർന്നു കൊണ്ടുപോകുന്ന ഇപ്പോഴത്തെ കമ്മറ്റിയെയും “ഹൃദയാഭിവാദ്യങ്ങൾ” നേർന്നാണ് അദ്ദേഹം അന്ന് അഭിനന്ദിച്ചത്. ഇത്രയും മികച്ചതെന്ന് താൻ തന്നെ വിശേഷിപ്പിച്ച ഒരു പദ്ധതിക്കെതിരെ സുധാകരൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സുധാകരന്റെ പുതിയ പ്രസ്താവനയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ പഴയ ഫേസ്ബുക്ക് പോസ്റ്റും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.അന്നത്തെ പോസ്റ്റിന്റെ പൂർണരൂപം“വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ” ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന “ഹൃദയപൂർവ്വം” എന്ന മനുഷ്യത്വപരമായ പദ്ധതി 1000 ദിവസം പിന്നിട്ടു.. ഈ മഹത്തായ പദ്ധതി നടത്തുന്ന ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാക്കമ്മറ്റിക്ക് ഹൃദയാഭിവാദ്യങ്ങൾ..നമ്മുടെ നാട്ടിൽ മഹാപ്രളയം ഉണ്ടായപ്പോൾ പോലും ഒരു ദിവസം പോലും ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല. ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസവും 4000 ത്തിലധികം ഉച്ചഭക്ഷണപൊതികളാണ് ആശുപത്രിയിൽ എത്തിച്ച് നൽകുന്നത്. ഇതിനോടകം 40 ലക്ഷത്തിലധികം പൊതിച്ചോറുകളാണ് ആശുപത്രിയിൽ വിതരണം ചെയ്തിട്ടുള്ളത്.മാത്രമല്ല ഭക്ഷണം വിതരണം ചെയ്യുന്നതിനോടൊപ്പം തന്നെ ഭക്ഷണവുമായെത്തുന്ന മേഖല കമ്മിറ്റികളിലെ ഡി.വൈ.എഫ്.ഐ സഖാക്കൾ രക്തം ആവശ്യമുള്ള രോഗികൾക്ക് രക്ത ദാനവും ചെയ്യുന്നുണ്ട്. കൂടാതെ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും ഡി.വൈ.എഫ്.ഐ ക്കാർ തന്നെ ശേഖരിച്ച് അതാത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്കരിക്കുകയാണ് ചെയ്ത് വരുന്നത്.ഒരു വർഷം മുമ്പ് ഹർത്താൽ ദിവസവും രോഗികൾക്കുള്ള ഭക്ഷണവുമായി മെഡിക്കൽ കോളേജിലേക്ക് പോയ വാഹനം ആർ.എസ്.എസ്, ബി.ജെ.പി ക്രിമിനലുകൾ റോഡിൽ തടഞ്ഞ് ഡി.വൈ.എഫ്.ഐ ക്കാരെ അക്രമിക്കുകയും വാഹനം തല്ലി തകർത്ത് മഹത്തായ ഈ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തി തങ്ങൾക്കായി കാത്തിരുന്ന രോഗികൾക്ക് ഭക്ഷണവുമായി കൃത്യസമയത്ത് തന്നെ അതെ വാഹനത്തിൽ എത്തിച്ചേരുന്നതിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രവർത്തനം മാതൃകാപരമായിരുന്നുയെന്നുള്ളത് ഈ സന്ദർഭത്തിൽ ഓർക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു.ഈ പദ്ധതി ജില്ലയിൽ തുടക്കം കുറിച്ച മുൻ ആലപ്പുഴ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിക്കും ഒരു ദിവസം പോലും മുടങ്ങാതെ ഇന്നും ഇത് നല്ല നിലയിൽ തന്നെ നടത്തി വരുന്ന ഇപ്പോഴത്തെ ജില്ലാ കമ്മറ്റിക്കും ഹൃദയാഭിവാദ്യങ്ങൾ നേരുന്നു..The post അന്ന് മനുഷ്യത്വപരമായ പദ്ധതി, ഇന്ന് അത് നിർത്തണമെന്നും; മെഡിക്കൽ കോളേജുകളിലെ ഭക്ഷണവിതരണത്തിൽ ജി സുധാകരന്റെ ഇരട്ടത്താപ്പ് പുറത്ത് appeared first on Kairali News | Kairali News Live.