യാഷിഖിന്റെ വിയോ​ഗത്തിൽ ഞെട്ടി പ്രിയപ്പെട്ടവർ; വിടവാങ്ങിയത് ‘പട്ടുറുമാലി’ന്റെ സ്വന്തം ​ഗായകൻ

Wait 5 sec.

എടവണ്ണ മമ്പാട് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങല്‍ സ്വദേശിയും ​ഗായകനുമായ പനയംതൊടിക യാഷിഖ് (33) ആണ് മരിച്ചത്.ചൊവ്വാഴ്ചയാണ് ഓടായിക്കല്‍ ചാലിയാര്‍ പുഴയില്‍ യാഷിഖ് ഒഴുക്കില്‍പ്പെട്ടത്. ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തിയ മരത്തടികൾ പിടിച്ചെടുക്കാൻ സുഹൃത്തുക്കളോടൊപ്പം ശ്രമിക്കുന്നതിനിടയിൽ ഇദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു. മമ്പാട് ഓടായിക്കൽ പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെട്ടെങ്കിലും യാഷിഖ് ശക്തമായ അടിയൊഴുക്കിൽപ്പെടുകയും കാണാതാവുകയും ആയിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ, ഹോം ഗാർഡ്, നാട്ടുകാർ, ഇആർഎഫ് (ERF) അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളായി ചാലിയാറിൽ ശക്തമായ തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചാലിയാറിൽ എടവണ്ണ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.യാഷിഖിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. പ്രശസ്ത ​ഗായകൻ കൂടിയാണ് മരിച്ച യാഷിഖ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തു വരുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ‘പട്ടുറുമാലി’ലെ മത്സരാർഥിയായിരുന്നു യാഷിഖ്. വ്യത്യസ്തങ്ങളായ മാപ്പിള പാട്ടുകളിലൂടെ പ്രേക്ഷകരുടെ മനംകവരാൻ യാഷിഖിനായി.The post യാഷിഖിന്റെ വിയോ​ഗത്തിൽ ഞെട്ടി പ്രിയപ്പെട്ടവർ; വിടവാങ്ങിയത് ‘പട്ടുറുമാലി’ന്റെ സ്വന്തം ​ഗായകൻ appeared first on Kairali News | Kairali News Live.