കൊച്ചിയിൽ ചരിഞ്ഞ കെട്ടിടം പൊളിച്ച് മാറ്റും; ചിലവ് കെട്ടിട ഉടമയിൽ നിന്ന് ഈടാക്കും

Wait 5 sec.

എംജി റോഡിൽ ജാക്കി ഉപയോഗിച്ച് കെട്ടിടത്തിന്റെ അടിത്തറ ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം പൊളിക്കാൻ ആരംഭിക്കുമെന്ന് കരാർ കമ്പനി. നാളെ മുതൽ പൊളിക്കാൻ തുടങ്ങും എന്നാണ് വിവരം. കെട്ടിടം പൊളിക്കാനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു. ഇത് പൊളിച്ചു നീക്കുന്നതിന്റെ ചിലവ് പൂർണമായും കെട്ടിട ഉടമയിൽ നിന്ന് ഈടാക്കും. തുക നൽകിയില്ലെങ്കിൽ സ്ഥലത്ത് നിർമാണമോ വിൽപ്പനയോ അനുവദിക്കില്ല. സമീപത്തെ കെട്ടിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരവും നൽകണം. നഗരപരിധിയിൽ അനധികൃതമായി കെട്ടിടം ഉയർത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ജാക്കി ഉപയോഗിച്ച് കെട്ടിടത്തിന്റെ അടിത്തറ ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞത്. മൂന്നുനില കെട്ടിടത്തിൽ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിയാണ് ഇരുനിലക്കെട്ടിടം ഉയർത്താൻ ശ്രമിച്ചത്. ജാക്കിയുടെ ലിവർ തെറ്റിയതോടെ കെട്ടിടം ചരിയുകയായിരുന്നു.ALSO READ: അന്ന് മനുഷ്യത്വപരമായ പദ്ധതി, ഇന്ന് അത് നി‌ർത്തണമെന്നും; മെഡിക്കൽ കോളേജുകളിലെ ഭക്ഷണവിതരണത്തിൽ ജി സുധാകരന്റെ ഇരട്ടത്താപ്പ് പുറത്ത്കെട്ടിടം നാലടിയോളം ഉയർത്താനായിരുന്നു തീരുമാനം. കഴിഞ്ഞ കുറേ വർഷങ്ങളായി അൾത്താമസമില്ലാത്ത കെട്ടിടമാണ് ചെന്നൈ കമ്പനി ഉയർത്താൻ ശ്രമിച്ചത്.The post കൊച്ചിയിൽ ചരിഞ്ഞ കെട്ടിടം പൊളിച്ച് മാറ്റും; ചിലവ് കെട്ടിട ഉടമയിൽ നിന്ന് ഈടാക്കും appeared first on Kairali News | Kairali News Live.