​’ഗൂ​ഗിളിൽ എന്റെ പേര് തിരയൂ….’; ആരാധകർക്ക് സ‌ർപ്രൈസൊരുക്കി എർലിങ് ഹാലണ്ട്, ഡിജിറ്റൽ ലോകത്തും നോർവേ തരം​ഗം

Wait 5 sec.

ഫിഫ ലേകകപ്പിൽ നോർവേ വൻ മുന്നേറ്റമാണ് നടത്തുന്നത്. ഇപ്പോൾ ഫുട്ബോൾ മൈതാനങ്ങൾക്കും അപ്പുറം ഡിജിറ്റൽ ലോകത്തും നോർവേ തരം​ഗം അലയടിക്കുകയാണ്. ഇതിനിടയിലാണ് തന്റെ പേര് ​ഗൂ​ഗിളിൽ തിരയാൻ ആവശ്യപ്പെട്ടുകൊണ്ട് സൂപ്പർതാരം എർലിങ് ഹാലണ്ട് സോഷ്യൽ മീഡിയയിൽ രസകരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.ഇംഗ്ലണ്ടിനെതിരായ നോർവേയുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായാണ് ഹാലണ്ട് എക്സിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇന്ന് ഒരു കാര്യം ചെയ്യാനുണ്ട്, ​ഗൂ​ഗിളിൽ എന്റെ പേര് തിരയുകയെന്നാണ് ഹാലണ്ടിന്റെ കുറിപ്പ്.ഇതനുസരിച്ച് ​ഗൂ​ഗിളിൽ തിരഞ്ഞ ആരാധകരെ 2026 ഫിഫ ലോകകപ്പിൻറെ ഏറ്റവും ശ്രദ്ധേയമായ പ്രതീകമായി മാറിയ നോർവേയുടെ തനത് ‘വൈക്കിങ് റോ’ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഗൂഗിൾ ആനിമേഷൻ സർപ്രൈസ് ആയിരുന്നു.also read:നിരോധിച്ച 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും കൈവശമുണ്ടോ? മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യഗൂഗിളിൽ ഹാലണ്ടിൻറെ പേര് തിരയുമ്പോൾ ഒരു ‘പാർട്ടി പോപ്പർ’ ഐക്കൺ പ്രത്യക്ഷപ്പെടും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ, കൊമ്പുള്ള ഹെൽമറ്റുകളും നോർവീജിയൻ പതാകകളും ധരിച്ച വൈക്കിങ് കഥാപാത്രങ്ങൾ ഒരേ താളത്തിൽ വഞ്ചി തുഴയുന്ന ആനിമേഷൻ സ്ക്രീനിൽ തെളിയും. ഇതോടൊപ്പം പശ്ചാത്തലത്തിൽ ചെണ്ടക്കൊട്ടിൻറെ ശബ്ദവും “റോ” എന്ന് ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിൻറെ ശബ്ദവും കേൾക്കാം. ഇതിൽ വീണ്ടും ക്ലിക്ക് ചെയ്യുമ്പോൾ കൂടുതൽ ആനിമേഷനുകൾ പ്രത്യക്ഷപ്പെടും.വിജയിച്ചതിനുശേഷം പതിനായിരക്കണക്കിന് ആരാധകർ ഒത്തുചേർന്ന് ഒരു വൈക്കിങ് വഞ്ചി തുഴയുന്നതുപോലെ അഭിനയിക്കുന്നതാണ് ‘വൈക്കിങ് റോ’ ആഘോഷം. മത്സരങ്ങൾക്ക് ശേഷം ഹാലണ്ടും ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡും ഉൾപ്പെടെയുള്ള നോർവീജിയൻ ടീം അംഗങ്ങളും ആരാധകർക്കൊപ്പം ഈ ആഘോഷത്തിൽ പങ്കുചേരാറുണ്ട്.The post ​’ഗൂ​ഗിളിൽ എന്റെ പേര് തിരയൂ….’; ആരാധകർക്ക് സ‌ർപ്രൈസൊരുക്കി എർലിങ് ഹാലണ്ട്, ഡിജിറ്റൽ ലോകത്തും നോർവേ തരം​ഗം appeared first on Kairali News | Kairali News Live.