കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ചരിത്രപരമായ മറവിയാണെന്ന് എം. സ്വരാജ്. മലയാളികൾ അസാധാരണമായ വിധം മറവി ബാധിച്ച ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ചരിത്രത്തിന്റെ നാൾവഴികൾ മറന്നു കളയണമെന്ന് ചിലർ നിർബന്ധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും, ഗാന്ധിജിയെ കൊന്നത് ആരാണെന്നോ എന്തിനാണെന്നോ രാജ്യം ബോധപൂർവ്വം മറന്നുകളയുകയാണെന്നും അദ്ദേഹം പറഞ്ഞു.ALSO READ: അന്ന് മനുഷ്യത്വപരമായ പദ്ധതി, ഇന്ന് അത് നിർത്തണമെന്നും; മെഡിക്കൽ കോളേജുകളിലെ ഭക്ഷണവിതരണത്തിൽ ജി സുധാകരന്റെ ഇരട്ടത്താപ്പ് പുറത്ത്ജാതി പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടിട്ടില്ലെന്നും ഇന്നും പലരുടെയും ഉള്ളിൽ ജാതി ചിന്തകൾ നിലനിൽക്കുന്നുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. എന്നാൽ പഴയകാലത്തെ അപേക്ഷിച്ച് സാമൂഹിക അവസ്ഥയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. മുൻപ് അധസ്ഥിതനായതിനാൽ റോഡിലൂടെ നടക്കരുത് എന്ന് ആരെങ്കിലും ആജ്ഞാപിച്ചാൽ അത് അനുസരിക്കേണ്ടി വരുമായിരുന്നു. എന്നാൽ ഇന്ന് അത്തരമൊരു വെല്ലുവിളി ഉണ്ടായാൽ ആരും ഓഛാനിച്ച് നിൽക്കില്ലെന്നും എല്ലാവരും തലയുയർത്തി തന്നെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഇത്തരത്തിൽ പ്രാപ്തരാക്കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നയിച്ച ഐതിഹാസികമായ സമരങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കിThe post മലയാളികളെ തലയുയർത്തി നിൽക്കാൻ പ്രാപ്തരാക്കിയത് കമ്മ്യൂണിസ്റ്റ് സമരങ്ങൾ: എം. സ്വരാജ് appeared first on Kairali News | Kairali News Live.