സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നടത്തിവരുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണത്തെ വിമർശിച്ച് ജി. സുധാകരൻ രംഗത്തെത്തിയതോടെ, അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സോഷ്യൽ മീഡിയയിലടക്കം സുധാകരന്റെ മുൻകാല പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് പൊതുസമൂഹം വിമർശനം ഉന്നയിക്കുന്നത്.കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മാത്രം പ്രതിദിനം നാൽപ്പതിനായിരത്തിലധികം (40,000) ഭക്ഷണപ്പൊതികളാണ് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രം രോഗികളും കൂട്ടിരിപ്പുകാരുമടക്കം രണ്ടായിരത്തി അഞ്ഞൂറിലധികം (2,500) പാവപ്പെട്ടവരാണ് ഉച്ചഭക്ഷണത്തിനായി ഡിവൈഎഫ്ഐയെ ആശ്രയിക്കുന്നത്. “പാവപ്പെട്ടവരുടെ അന്നം മുടക്കി ആകരുത് ജി സുധാകരൻ” എന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവേൽ പ്രതികരിച്ചു.ALSO READ: അന്ന് മനുഷ്യത്വപരമായ പദ്ധതി, ഇന്ന് അത് നിർത്തണമെന്നും; മെഡിക്കൽ കോളേജുകളിലെ ഭക്ഷണവിതരണത്തിൽ ജി സുധാകരന്റെ ഇരട്ടത്താപ്പ് പുറത്ത്ഇടതുപക്ഷത്തോടൊപ്പം നിന്നിട്ട് പെട്ടെന്ന് വലതുപക്ഷ നിലപാടുകളിലേക്ക് മാറിയപ്പോൾ സുധാകരന്റെ മൂല്യങ്ങൾ നഷ്ടപ്പെട്ടോ എന്നാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നത്. വെറും മീഡിയ പബ്ലിസിറ്റിക്ക് വേണ്ടിയാണ് സുധാകരൻ ഇത്തരം പൊള്ളത്തരങ്ങൾ വിളിച്ചുപറയുന്നതെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും, സാധാരണക്കാരായ ജനങ്ങൾക്കിടയിൽ നിന്ന് ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.The post ‘പാവപ്പെട്ടവരുടെ അന്നം മുടക്കി ആകരുത്’; ഉച്ചഭക്ഷണ വിതരണത്തെ ജി സുധാകരൻ വിമർശിച്ചതിൽ ശക്തമായ പ്രതിഷേധവുമായി പൊതുസമൂഹം appeared first on Kairali News | Kairali News Live.