തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ഹോട്ടൽ ഹൈലാൻഡിൽ ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ ഒന്നാം നിലയിലുള്ള റെസ്റ്റോറന്റിലെ ചിമ്മിനിയിൽ നിന്നുണ്ടായ സ്പാർക്കാണ് തീപിടുത്തത്തിന് കാരണമായത്. ചിമ്മിനിയിൽ നിന്നുണ്ടായ തീ ഉള്ളിലേക്ക് പടരുകയും പുക ഹോട്ടലിന്റെ മറ്റു നിലകളിലേക്ക് വ്യാപിക്കുകയും ചെയ്തത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.ആദ്യം ലഭിച്ച വിവരങ്ങൾ പ്രകാരം തീപിടുത്തം ഹോട്ടലിന്റെ ആറാം നിലയിലാണെന്നാണ് കരുതിയിരുന്നതെങ്കിലും, പിന്നീട് ഇത് ഒന്നാം നിലയിലാണെന്ന് സ്ഥിരീകരിച്ചു. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ ഇടപെട്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ള മുഴുവൻ ആളുകളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. കൃത്യസമയത്ത് നടത്തിയ രക്ഷാപ്രവർത്തനം മൂലം വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചു.ALSO READ: ‘പാവപ്പെട്ടവരുടെ അന്നം മുടക്കി ആകരുത്’; ഉച്ചഭക്ഷണ വിതരണത്തെ ജി സുധാകരൻ വിമർശിച്ചതിൽ ശക്തമായ പ്രതിഷേധവുമായി പൊതുസമൂഹംസംഭവസ്ഥലത്തെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് നടത്തിയ പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. നിലവിൽ അപകടസാധ്യതകൾ ഒന്നുമില്ലെന്നും പുറത്തിറക്കിയ ആളുകളെ തിരികെ ഹോട്ടലിലേക്ക് പ്രവേശിപ്പിച്ചതായും ആണ് റിപ്പോർട്ട്.The post തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം appeared first on Kairali News | Kairali News Live.