ജെൻസി സമരത്തിൽ വീണ്ടും നേപ്പാൾ കത്തുന്നു; ചേരി ഒഴിപ്പിക്കലിനെതിരെ വൻ ജനകീയ പ്രക്ഷോഭം

Wait 5 sec.

പുനരധിവാസ പദ്ധതികൾ ഇല്ലാതെ ജനങ്ങളെ ഒഴിപ്പിച്ച നേപ്പാൾ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു. കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരായ പ്രതിഷേധം ജെൻസികൾ പിന്നീട് ഏറ്റെടുക്കുകയായിരുന്നുകഴിഞ്ഞ വർഷത്തെ യുവജന പ്രക്ഷോഭത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ ബാലെൻ ഷാ നേരിടുന്ന ആദ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയാണിത്. കാഠ്മണ്ഡു പൊലീസിന്റെ നടപടിക്കെതിരെ നടക്കുന്ന സമരം യുവജനങ്ങൾ ഏറ്റെടുത്തതോടെ ശക്തമായികാഠ്മണ്ഡുവിൽ നിരവധി ദിവസങ്ങളായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ വിദ്യാർത്ഥികളെയും മാധ്യമപ്രവർത്തകരെയും ഉൾപ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സാഹചര്യം കൂടുതൽ വഷളായത്. 2600ലധികം ജനങ്ങളെ ബാധിക്കുന്ന കുടിയൊഴിപ്പിക്കൽ നിർത്തി വയ്ക്കണമെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാവുന്നത്.The post ജെൻസി സമരത്തിൽ വീണ്ടും നേപ്പാൾ കത്തുന്നു; ചേരി ഒഴിപ്പിക്കലിനെതിരെ വൻ ജനകീയ പ്രക്ഷോഭം appeared first on Kairali News | Kairali News Live.