ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ സംസ്കാരം നടത്തി

Wait 5 sec.

അന്തരിച്ച ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ സംസ്കാരം നടത്തി. ലുസൈൽ ഖബർസ്ഥാനിൽ ആണ് ഖബറടക്കം നടന്നത്. 1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി. നിര്യാണത്തെത്തുടർന്ന് രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.ദുഃഖസൂചകമായി രാജ്യത്തെ എല്ലാ സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, എംബസികൾ എന്നിവിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ദുഃഖാചരണത്തിന്റെ ഭാഗമായി സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും നിശ്ചിത ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.also read; ഖത്തര്‍ മുന്‍ അമീറിന്റെ മരണം; രാജ്യത്ത് നാല് ദിവസത്തെ ദേശീയ ദുഃഖാചരണംജൂലൈ 13 തിങ്കളാഴ്ച മുതൽ 16 വരെയാണ് അവധി നൽകിയത്. വാരാന്ത്യ അവധി കൂടി കഴിഞ്ഞു ജൂലൈ 19 ഞായറാഴ്ച സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക. ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിലും ജനാസ നമസ്കാരത്തിലും ഖത്തർ അമീർ, ഷെയ്കുമാർ,മന്ത്രിമാർ മറ്റ്‌ പ്രമുഖർ എന്നിവർ പങ്കെടുത്തു.The post ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ സംസ്കാരം നടത്തി appeared first on Kairali News | Kairali News Live.