യു എ ഇ; കോർപ്പറേറ്റ് നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി രണ്ടാഴ്ച സമയം

Wait 5 sec.

അബൂദബി| 2025 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് നികുതി റിട്ടേൺ സമർപ്പിക്കേണ്ട യു എ ഇയിലെ കമ്പനികൾ സെപ്തംബർ 30-ന് മുമ്പായി നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ഫെഡറൽ ടാക്‌സ് അതോറിറ്റി (എഫ് ടി എ) മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് കനത്ത ഭരണപരമായ പിഴ ചുമത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. “ടാക്‌സ് ഏജന്റ‌്സ് ഫോറം 2026′ വേദിയിലാണ് എഫ് ടി എ നിർണായക ഓർമപ്പെടുത്തൽ നടത്തിയത്.ഇതോടൊപ്പം വലിയ സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയ്‌സിങ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള പുതിയ സമയക്രമങ്ങളും അതോറിറ്റി പ്രഖ്യാപിച്ചു. പ്രതിവർഷം അഞ്ച് കോടി ദിർഹമോ അതിൽ കൂടുതലോ വരുമാനമുള്ള (ടേൺഓവർ) വൻകിട കമ്പനികൾ ഒക്ടോബർ 30-നകം അംഗീകൃത ഇ-ഇൻവോയ്‌സ് സേവനദാതാവിനെ നിയമിക്കേണ്ടതുണ്ട്. ഈ സ്ഥാപനങ്ങൾ 2027 ജനുവരി ഒന്ന് മുതൽ രാജ്യത്ത് പൂർണമായും ഇ-ഇൻവോയ്‌സിംഗ് സംവിധാനം നടപ്പിലാക്കണം.അതേസമയം, അഞ്ച് കോടി ദിർഹത്തിൽ താഴെ വാർഷിക വരുമാനമുള്ള ഇടത്തരം, ചെറുകിട സ്ഥാപനങ്ങൾക്ക് സേവനദാതാവിനെ കണ്ടെത്താൻ 2027 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽപ്പെട്ടവർ 2027 ജൂലൈ ഒന്ന് മുതലാണ് ഇ-ഇൻവോയ്‌സിംഗ് സംവിധാനത്തിലേക്ക് പൂർണമായി മാറേണ്ടത്. നികുതി സംവിധാനങ്ങൾ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡിജിറ്റൽ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുന്നത്.Content Highlights:The UAE Federal Tax Authority (FTA) warned companies to submit their 2025 corporate tax returns by September 30 to avoid severe administrative penalties. Large firms with turnover over 50 million AED must adopt e-invoicing by January 2027, while smaller firms have until July 2027.