അഫ്ഗാനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ; സഞ്ജു സാംസണ് അര്‍ധസെഞ്ച്വറി

Wait 5 sec.

ന്യൂഡല്‍ഹി |  അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു സാംസണാണ് ഇന്ത്യക്കായി വിജയം സമ്മാനിച്ചത്.വെറും 22 പന്തില്‍ 4 സിക്സറും 7 ഫോറുകളും സഹിതം 57 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. അഭിഷേക് ശര്‍മ്മ (19 പന്തില്‍ 39), ഇഷാന്‍ കിഷന്‍ (38) എന്നിവരും തിളങ്ങിയതോടെ 14.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം അനായാസം മറികടന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തത്. 37 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഇബ്രാഹിം സര്‍ദാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. റാഷിദ് ഖാന്‍ (28), ഡാര്‍വിഷ് റസൂലി (26), മുഹമ്മദ് നബി (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 3 വിക്കറ്റും അര്‍ഷ്ദീപ് സിംഗ് 2 വിക്കറ്റും വീഴ്ത്തിContent Highlights: India secured a 7-wicket victory against Afghanistan in the second T20I to clinch the series. Sanju Samson led the chase with a brilliant 57 off 22 balls alongside Abhishek Sharma and Ishan Kishan. Earlier, Afghanistan scored 159/8 as Nitish Kumar Reddy picked up three wickets.