വൈശാലി | ബിഹാറിലെ ഹാജിപൂരില്‍ സ്‌കൂള്‍ ബാഗുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 38 കിലോഗ്രാം കഞ്ചാവുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്ന് പേര്‍ പ്രയപൂര്‍ത്തിയാകത്തവരാണ്.ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭഗവാന്‍പൂര്‍ പോലീസും പട്നയിലെ പ്രൊഹിബിഷന്‍ വകുപ്പും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. ഓപ്പറേഷന്‍ നീലകണ്ഠ എന്ന പേരില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പട്നയിലേക്ക് വിതരണത്തിനായി എത്തിച്ചതാണ് ഈ ലഹരിവസ്തുക്കളെന്ന് പോലീസ് വ്യക്തമാക്കി. മദ്യം നിരോധിക്കപ്പെട്ട ബിഹാറില്‍ ലഹരിമരുന്ന് ഉപയോഗവും കടത്തും വര്‍ധിച്ചുവരുന്നതിന്റെ സൂചനയായാണ് പ്രായപൂര്‍ത്തിയാകാത്തവരെ ഇതിനായി ഉപയോഗിക്കുന്നതെന്ന്് പോലീസ് പറഞ്ഞു.Content Highlights: Bihar police seized 38 kg of ganja worth Rs 4 lakh hidden in school bags in Hajipur. Five individuals, including three minors, were arrested during Operation Neelkanth. A joint team of Bhagwanpur police and Patna Prohibition Department exposed the smuggling network targeting Patna.