തിരുവനന്തപുരം| മുഖ്യമന്ത്രി വി ഡി സതീശന്റെ കെഎസ്ഇബി എഐ ആക്ഷേപ ഹാസ്യ ഡാന്‍സ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു. ഇന്ത്യയിലെ നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് വീഡിയോ എന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കം ചെയ്തത്. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു എഐ വീഡിയോ പുറത്തിറങ്ങിയത്. വീഡിയോ നിര്‍മ്മിച്ച എഐ കവല എന്ന പേജില്‍ ഇന്ത്യയിലുള്ളവര്‍ക്ക് വീഡിയോ കാണാന്‍ സാധിക്കില്ല.അതേസമയം, വിദേശരാജ്യങ്ങളില്‍ നിന്ന് വീഡിയോ കാണാന്‍ കഴിയും. റീച്ച് യു എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണ് വീഡിയോ നിര്‍മ്മിച്ചത്. മുഖ്യമന്ത്രി വിഡി സതീശന്‍ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. മോഹന്‍ലാലിനെക്കാളും തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെക്കാളും നന്നായി താന്‍ ഡാന്‍സ് ചെയ്യുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.Content Highlights:An AI-generated dance video featuring VD Satheesan regarding the KSEB power crisis was blocked in India for legal violations. Created by Reach U for the page AI Kavala, the clip remains visible abroad. Satheesan had earlier reacted lightheartedly to the viral video before its removal.