മനാമ: വൈവിധ്യമാർന്ന ഓണക്കളികളും കലാസാംസ്കാരിക പരിപാടികളുമായി പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന ‘പ്രവാസോണം ’26’ ഒക്ടോബർ 2 വെള്ളിയാഴ്ച ഔറ ആർട്സ് സെന്ററിൽ വച്ച് നടക്കുമെന്ന് ജനറൽ സെക്രട്ടറി ആഷിക് എരുമേലി അറിയിച്ചു.ആഘോഷങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ” എന്ന ശീർഷകത്തിൽ പ്രവാസി വെൽഫെയർ വർഷംതോറും നടത്തിവരാറുള്ള ഉത്സവ ആഘോഷങ്ങളുടെ ഭാഗമായാണ് ‘പ്രവാസോണം ’26’ സംഘടിപ്പിക്കുന്നത്.പരിപാടിയുടെ സുഗമമായ നടത്തിപ്പിലേക്കായി അക്ബർ ഷാ (ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ), അമീൻ ആറാട്ടുപുഴ (ചീഫ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.സ്പോൺസർഷിപ്പ് : ബദറുദ്ദീൻ പൂവാർ, ലത്തീഫ് കടമേരി. ജമാൽ ഇരിങ്ങൽ, ജാഫർ പി. കലാപരിപാടികൾ : ഷഫ്ന തയ്യിബ്, അനിൽ കുമാർ, ഓണക്കളികൾ : സബീന ഖാദർ, അസ്ലം വേളം, സുമയ്യ ഇർഷാദ്, അഫ്സൽ അബ്ദുല്ല. വെന്യൂ : നിസാം തേവലക്കര, സാജിർ ഇരിക്കൂർ. രജിസ്ട്രേഷൻ: മുഹമ്മദലി സി എം, റിയാസ്, നൗഷാദ് തിരുവനന്തപുരം, മഹ്മൂദ് മായൻ. ബാക്ക് സ്റ്റേജ് മാനേജ്മെന്റ്: അനിൽ സൽമാബാദ്, വഫ ഷാഹുൽ ഹമീദ്. ലേബർ ക്യാമ്പ് കോഡിനേഷൻ: ഇർഷാദ് കോട്ടയം, അജ്മൽ ഹുസൈൻ വോളണ്ടിയർ കോ-ഓർഡിനേഷൻ : ഫസലുറഹ്മാൻ, അബ്ദുല്ല കുറ്റ്യാടി, പോഗ്രാം നിയന്ത്രണം: വഫ ഷാഹുൽ ഹമീദ്. ഓണസദ്യ: മൊയ്തു തിരുവള്ളൂർ, ബദറുദ്ദീൻ പൂവാർ, അനിൽ കുമാർ ആറ്റിങ്ങൽ, ഷാഹുൽ ഹമീദ് വെന്നിയൂർ, ബെന്നി ഞെക്കാട്, ദീപക്. ടീ ആൻ്റ് സ്നാക്ക്സ്: മുഹമ്മദലി സി എം, അനിൽ ആറ്റിങ്ങൽ, സാജിർ. റിസപ്ഷൻ: മുഹമ്മദലി മലപ്പുറം, മജീദ് തണൽ, ഷിജിന ആഷിക്. ഡിസൈനിംഗ്: അസ്ലം വേളം മൊമെന്റോസ്: ബഷീർ വൈകിലശ്ശേരി. ഫോട്ടോഗ്രാഫി ജോയ് ആൻ്റണി.പ്രവാസി സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇർഷാദ് കോട്ടയം സ്വാഗതം ആശംസിച്ചു. പ്രവാസോണം ’26 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ സ്വാഗതസംഘ രൂപീകരണത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ആഷിക് എരുമേലി നന്ദി പറഞ്ഞു.ഫോട്ടോ, പ്രവാസോണം 26 രജിസ്ട്രേഷൻ മൊയ്തു തിരുവള്ളൂരിൽ നിന്നും രജിസ്ട്രേഷൻ കൺവീനർ റിയാസുദ്ദീൻ സ്വീകരിക്കുന്നുThe post പ്രവാസി വെൽഫെയർ പ്രവാസോണം ’26 സ്വാഗതസംഘം രൂപീകരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.