തൃശൂര്‍ | ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പശുക്കുട്ടിയെ ആക്രമിച്ച് കൊന്നു. തൃശൂര്‍ കന്നാറ്റുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ റബ്ബര്‍ തോട്ടത്തിലാണ് സംഭവം.നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് മുന്നില്‍ നടന്ന സംഭവം ഏറെ ആശങ്കയുയര്‍ത്തുന്നുണ്ട്.പ്രദേശവാസിയായ വട്ടോളി ഹസന്റെ പശുക്കുട്ടിയാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. ഇന്നലെ പുലര്‍ച്ചെയാണ് റബ്ബര്‍ തോട്ടത്തിനുള്ളില്‍ പശുക്കുട്ടിയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്.സ്‌കൂളിന്റെ പ്രധാന ഗേറ്റിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തിലെ വഴിയിലൂടെ നടന്നാണ് നിരവധി വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നത്ഈ പാതയിലാണ് പുലിയുടെ സാന്നിധ്യവും ആക്രമണവുമുണ്ടായിരിക്കുന്നത്.സംഭവം അറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.രണ്ട് ദിവസം മുന്‍പാണ് സമീപപ്രദേശമായ പാലപ്പിള്ളി കുണ്ടായില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപം പുലിയിറങ്ങി മറ്റൊരു പശുവിനെ ആക്രമിച്ച് കൊന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ മേഖലയില്‍ മാത്രം പത്തിലേറെ വളര്‍ത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ച് കൊന്നത്Content Highlights: A leopard killed a calf in a rubber estate near Kannattupadam Government Higher Secondary School in Thrissur. The incident occurred along a route frequently used by students, triggering widespread fear among parents and locals. Forest officials arrived at the scene for inspection following repeated attacks on domestic animals in the region.