തിരുവനന്തപുരം | തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരനായ വയോധികന്‍ കാറിടിച്ചു മരിച്ചു. നെടുമങ്ങാട് മൂഴി സ്വദേശി ജി ദിവാകരന്‍ (87) ആണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് പുത്തന്‍പാലത്തിന് സമീപം രാവിലെ 7.30 ഓടെയാണ് അപകടം ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കൊപ്പ സ്വദേശി സജീര്‍ ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിവാകരന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.Content Highlights: An 87-year-old pedestrian named G Divakaran died after being struck by a car near Puthenpalam in Nedumangad, Thiruvananthapuram. Police taken driver Sajeer into custody, who reportedly fell asleep at the wheel. The victim’s body is kept at the Nedumangad District Hospital.