തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് എസ് ഐ ടി കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. എജിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം മറുപടി ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.ഈ മാസം 22 നാണ് കട്ടിളപ്പാളി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുന്‍ ദേവസ്വം അധികൃതരടക്കം 15 പേര്‍ പ്രതികളായ ഈ കേസില്‍ 13 പേര്‍ക്കെതിരേയും കുറ്റപത്രം നല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. എന്നാല്‍, ഇതുവരെ എസ്ഐടി പ്രോസിക്യൂഷന്‍ അനുമതി പോലും തേടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വകുപ്പ് മന്ത്രിയുടെ പ്രതികരണംContent Highlights: Devaswom Minister K Muraleedharan warned the SIT over delays in submitting the charge sheet for the Sabarimala gold theft case before the High Court deadline. He stated that discussions were held with the AG and a response is expected within two days. The SIT has yet to seek prosecution sanction