കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

Wait 5 sec.

തൃശ്ശൂര്‍ |  മച്ചാട് വനത്തിലെ വട്ടായി വെള്ളച്ചാട്ടത്തിനുസമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കിള്ളിമംഗലം ഉദുവടിയുള്ള മഞ്ഞക്കാട്ടുതൊടി ബാബുവിന്റേതാണ് മൃതദേഹം. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. കരാറുകാരന്റെ പിക്കപ്പ് വാന്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു. മൃതദേഹത്തിന് സമീപം പിക്കപ്പ് വാനും കണ്ടെത്തിയിട്ടുണ്ട്.മുണ്ടൂരില്‍ കരാറുകാരന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നിടത്തുനിന്നും ബാബുവിനെ വ്യാഴാഴ്ച കാണാതായതായി പേരാമംഗലം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചുContent Highlights: A burnt body identified as Babu from Killimangalam was found near Vattai waterfalls in the Machad forest in Thrissur. His pickup van was also located nearby. Wadakkanchery police and forensic experts have launched an investigation following a missing person complaint filed at Peramangalam station.